Latest News

സൗദി യാത്രാവിലക്ക് : ഭാഗിക ഇളവ് ; വിദേശികളെ വിവാഹം കഴിച്ച സ്വദേശികള്‍ക്ക് അനുമതി

സൗദി യാത്രാവിലക്ക് : ഭാഗിക ഇളവ് ; വിദേശികളെ വിവാഹം കഴിച്ച സ്വദേശികള്‍ക്ക് അനുമതി
X

റിയാദ് : സൗദി ഭരണകൂടം യാത്രാവിലക്കിന് ഭാഗികമായി ഇളവ് അനുവദിച്ചു. വിദേശികളെ വിവാഹം ചെയ്ത സൗദികള്‍ക്ക് മുന്‍കൂട്ടി അനുമതിപത്രം നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി നേരിട്ട് വിദേശങ്ങളിലേക്ക് പോകാന്‍ സല്‍മാന്‍ രാജാവ് അനുമതി നല്‍കി. വിദേശികളെ വിവാഹം ചെയ്ത സൗദി വനിതകള്‍ക്ക് ഭര്‍ത്താക്കന്മാര്‍ക്കൊപ്പം വിദേശത്തേക്ക് പോകാനും വിദേശത്തു കഴിയുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനും അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി സാധിക്കും. ഇതിന് വിദേശികളുമായുള്ള വിവാഹം തെളിയിക്കുന്ന രേഖകള്‍ അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കിയാല്‍ മതി.


വിദേശ വനിതകളെ വിവാഹം ചെയ്ത സൗദി പൗരന്മാര്‍ക്കും, ജോലിയാവശ്യാര്‍ഥമോ മറ്റു കാരണങ്ങളാലോ ഭാര്യമാര്‍ വിദേശത്താണെങ്കിലും അവര്‍ക്ക് സൗദിയിലേക്ക് വരാന്‍ കഴിയില്ലെങ്കിലും ഇതേപോലെ മുന്‍കൂട്ടി പെര്‍മിറ്റ് നേടാതെ അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വഴി വിദേശത്തേക്ക് പോകാവുന്നതാണ്.




Next Story

RELATED STORIES

Share it