സൗദിയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ്; മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ 503 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേര്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ 730 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 798,977 ആയി.
ആകെ രോഗമുക്തരുടെ എണ്ണം 782,818 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,218 ആയി. രോഗബാധിതരില്‍ 6,941 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 133 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്. 24 മണിക്കൂറിനിടെ 15,646 ആര്‍.ടിപി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 143, ജിദ്ദ 102, ദമ്മാം 44, മക്ക 24, മദീന 23, അബഹ 19, ത്വാഇഫ് 12, ദഹ്‌റാന്‍ 10, ഹുഫൂഫ് 9, ബുറൈദ 8, അല്‍ബാഹ 8, ജുബൈല്‍ 8, അല്‍ഖര്‍ജ് 6, നജ്‌റാന്‍ 5, ഹാഇല്‍ 4, ഖമീസ് മുശൈത്ത് 4, ജീസാന്‍ 4, ഖോബാര്‍ 4, അല്‍റസ് 4, തബൂക്ക് 3, ഉനൈസ 3, ഖത്വീഫ് 3എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
RELATED STORIES
കോഴിക്കോട് ബീച്ചില് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്...
5 Jun 2023 5:47 AM GMTസ്വീഡിഷ് ഇതിഹാസം സ്ലാട്ടന് ഇബ്രാഹിമോവിച്ച് വിരമിക്കല് പ്രഖ്യാപിച്ചു
5 Jun 2023 5:39 AM GMTകരീം ബെന്സിമ റയലിനോട് വിട പറഞ്ഞു
5 Jun 2023 5:28 AM GMTസിനിമാ-മിമിക്രി താരം കൊല്ലം സുധി വാഹനാപകടത്തില് മരിച്ചു
5 Jun 2023 2:07 AM GMTതാനൂര് കനോലി കനാലില് വീണ് പ്ലസ്ടു വിദ്യാര്ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTപെരുമ്പടപ്പില് വിവാഹത്തില് പങ്കെടുത്ത നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബബാധ
4 Jun 2023 5:57 PM GMT