സൗദി: വിഷന്‍ 2030ലൂടെ ആറ് ട്രില്യന്‍ നിക്ഷേപം പ്രതീക്ഷിക്കുന്നതായി കിരീടീവകാശി
പുതിയ പദ്ധതികളില്‍ മൂന്ന് ട്രില്യന്‍ ഡോളറാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്.

റിയാദ്: സൗദി അറേബ്യന്‍ സമ്പദ്ഘടനയില്‍ അടുത്ത പത്ത് വര്‍ഷത്തിനകം വന്‍ കുതിചചു ചാട്ടമുണ്ടാകുമെന്ന സൂചന നല്കി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. വിഷന്‍ 2030ലൂടെ രാജ്യത്തേക്ക് ആറ് ട്രില്യന്‍ ഡോളറിന്റെ നിക്ഷേപമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ലോക സാമ്പത്തിക ഫോറത്തിനു കീഴില്‍ 36 രാജ്യങ്ങളിലേയും 28 സെക്ടറുകളിലേയും 160 ലേറെ അന്താരാഷ്ട, ബിസിനസ് നേതാക്കള്‍ സംബന്ധിച്ച സുപ്രധാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കിരീടാവകാശി.
പുതിയ പദ്ധതികളില്‍ മൂന്ന് ട്രില്യന്‍ ഡോളറാണ് നിക്ഷേപിക്കാനൊരുങ്ങുന്നത്. വിഷന്‍ 2030 വലിയ നിക്ഷേപ അവസരങ്ങളാണ് രാജ്യത്ത് തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നടപ്പാക്കുന്ന ബൃഹദ് സാമ്പത്തിക പദ്ധതിയില്‍ 85 ശതമാനവും പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും സൗദി സ്വകാര്യ മേഖലയുമാണ് മുതല്‍മുടക്കുക. ബാക്കി ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും മറ്റു പ്രധാന രാജ്യങ്ങളില്‍നിന്നും വിദേശ മൂലധനമായി സ്വീകരിക്കും. നാലാമത് വ്യവസായ വിപ്ലവത്തിനുപുറമെ, ടൂറിസം, ഗതാഗതം, വിനോദം, സ്പോര്‍ട്സ് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപ പദ്ധതികളെന്നും മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
RELATED STORIES
കെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTകോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട
8 Aug 2022 4:57 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ച് ഒമാന്‍
8 Aug 2022 4:51 PM GMTഅഞ്ച് ലക്ഷം മുസ്ലിം വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തും: ബിജെപി
8 Aug 2022 4:44 PM GMTവിഭാഗീയതയില്‍ വി എസിനൊപ്പം, പിണറായിയുടെ കണ്ണിലെ കരടായി; ആദ്യകാല...
8 Aug 2022 4:41 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMT