Latest News

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്: വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ്: വ്യത്യസ്ത കമ്പനികളുടെ വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്നത് പരിഗണിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയം
X

ജിദ്ദ: സൗദി അറേബ്യയില്‍ കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് വ്യത്യസ്ത കമ്പനികളുടേത് സ്വീകരിക്കുന്നത് പരിഗണനയിലെന്ന് സൗദി ആരോഗ്യമന്ത്രാലയം. ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയില്‍ ഏതെങ്കിലും വാക്‌സിനുകള്‍ക്കാണ് ഇടകലര്‍ത്തി ഉപയോഗിക്കാനുള്ള അനുമതിയുള്ളത്. സൗദി ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.

ആസ്ട്ര സെനക്ക വാക്‌സിന്‍ ലഭ്യമല്ലെന്ന വാര്‍ത്ത അധികൃതര്‍ നിഷേധിച്ചു. എല്ലാതരം വാക്‌സിനുകളും രാജ്യത്ത് ലഭ്യമാണെന്നും അത് നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അലര്‍ അബിദ്അല്‍ അലി പറഞ്ഞു. വാക്‌സിനുകള്‍ ഇടകലര്‍ത്തി ഉപയോഗിക്കുന്ന രീതി യുഎസ്, കാനഡ, ബ്രിട്ടന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. സമാനമായ സാഹചര്യത്തിലാണ് സൗദിയും ഇതേ നീക്കം നടത്തുന്നത്.

ഫൈസര്‍, ആസ്ട്ര സെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് സൗദി അറേബ്യ നിലവില്‍ അംഗീകരിച്ച കൊവിഡ് വാക്‌സിനുകള്‍.

Next Story

RELATED STORIES

Share it