Latest News

സന്തോഷ് ട്രോഫി; ഗോവയോട് തോല്‍വി വഴങ്ങി കേരളം

സന്തോഷ് ട്രോഫി; ഗോവയോട് തോല്‍വി വഴങ്ങി കേരളം
X

ന്യൂഡല്‍ഹി: സന്തോഷ് ട്രോഫിയില്‍ കേരളത്തിന് പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ ഗോവയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആയിരുന്നു ഗോവയുടെ വിജയം. മരിസ്റ്റോ ഫെര്‍ണാണ്ടസിന്റെ ഇരട്ട ഗോളുകള്‍ ആണ് ഗോവയ്ക്ക് വിജയം നല്‍കിയത്. 45ാം മിനിറ്റില്‍ മരിസ്റ്റോ ഫെര്‍ണാണ്ടസിന്റെ ഗോള്‍ ഗോവയെ മുന്നില്‍ എത്തിച്ചു.

രണ്ടാം പകുതിയില്‍ 59ാം മിനിറ്റില്‍ താരം തന്നെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. കേരളം അവസരങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും ഗോള്‍ നേടാന്‍ ആയില്ല. ആദ്യ മത്സരത്തില്‍ കേരളം അസമിനെ തോല്‍പ്പിച്ചിരുന്നു. ഫെബ്രുവരി 25ന് മേഘാലയക്ക് എതിരെയാണ് കേരളത്തിന്റെ മത്സരം.





Next Story

RELATED STORIES

Share it