- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സന്തോഷ് ട്രോഫി ഫുട്‌ബോള്‍: ഗ്രൂപ്പ് ബി യില്‍ സെമിക്കായി കടുത്ത പോരാട്ടം

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ സ്വന്തം സാന്നിധ്യം അടയാളപ്പെടുത്താനായി മണിപ്പൂര്‍ ഇന്ന് മൈതാനത്തിറങ്ങുന്നു. വൈകീട്ട് നാല് മണിക്ക് മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തില്‍ ഗുജറാത്തിനെയാണ് മണിപ്പൂര്‍ നേരിടുന്നത്. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചെങ്കിലും ഒഡീഷക്കെതിരെ ഇറങ്ങിയപ്പോള്‍ നിരാശയായിരുന്നു ഫലം. പ്രതിരോധത്തിലെ പിഴവുകളും ഫിനിഷിങ്ങിലെ പോരാഴ്മയുമാണ് തോല്‍വിയുടെ പ്രധാന കാരണം. ഒഡീഷക്കെതിരെയുള്ള മത്സരത്തില്‍ പ്രതിരോധ നിരയിലെ മൂന്ന് താരങ്ങള്‍ക്ക് മഞ്ഞ കാര്‍ഡ് ലഭിച്ചത് ക്ഷീണമായി. ഇവര്‍ക്ക് ഒരു കാര്‍ഡുകൂടെ ലഭിച്ചാല്‍ കര്‍ണാടകക്കെതിരെയുള്ള നിര്‍ണായക മത്സരം നഷ്ടമാകും. തുടക്കം മുതല്‍ ആക്രമിച്ച കളിച്ച് കൂടുതല്‍ ഗോളുകള്‍ നേടുക എന്നതാണ് മണിപ്പൂരിന്റെ തന്ത്രം. വേഗത കൊണ്ട് എതിര്‍ടീമിനെ തകര്‍ക്കലാണ് ടീമിന്റെ ശൈലി. എന്നാല്‍ ഒഡീഷക്കെതിരെ ഈ തന്ത്രം പരാജയപ്പെട്ടു. ഗ്രൂപ്പില്‍ മണിപ്പൂരിനും സര്‍വീസസിനും ഒരേ പോയിന്റാണ് അതുകൊണ്ട് തന്നെ വലിയ വിജയം നേടി ഗോള്‍ ശരാശരിയില്‍ മുന്നിലെത്താനാകും മണിപ്പൂര്‍ ശ്രമിക്കുക.
ആദ്യ മത്സരത്തില്‍ സര്‍വീസസിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് ഗുജറാത്തിന്റെ വരവ്. ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ടീം രണ്ടാം പകുതിയില്‍ വെറും നിഴല്‍ മാത്രമായി. ഗുജറാത്തിന്റെ മലയാളി ഗോള്‍കീപ്പര്‍ അജ്മലിന്റെ ഒറ്റയാന്‍ പ്രകടനം എടുത്ത് പറയേണ്ടതാണ്. വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ട മത്സരം മികച്ച സേവുകളിലൂടെ അജ്മല്‍ രക്ഷപ്പെടുത്തി. പ്രരോധത്തിലെ പിഴവുകളില്‍ നിന്നാണ് രണ്ട് ഗോളുകള്‍ വീണത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ടീം തളര്‍ന്ന് പോയതും ടീമിന് തിരിച്ചടിയായി. ഗുജറാത്ത് ഗ്രൂപ്പില്‍ അവസാന സ്ഥാനത്താണ്.
രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സര്‍വീസസ് കര്‍ണാടകയെ നേരിടും. രാത്രി 8.00 മണിക്ക് മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ വിജയം കണ്ടെത്തിയ സര്‍വീസസിന് സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. ആദ്യ മത്സരത്തിലേ അപ്രതിക്ഷിക തോല്‍വിയില്‍ നിന്ന് രണ്ടാം മത്സരത്തിലെ ജയം ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളടിച്ചാണ് സര്‍വീസസ് വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ നിലവില്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥനക്കാരായ ഒഡീഷയെ സമനിലയില്‍ പിടിച്ച ആത്മവിശ്വസത്തിലാണ് കര്‍ണാടക. വിജയം സ്വന്തമാക്കി സെമി ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താനാകും ടീം ശ്രമിക്കുക. ഒരു മത്സരത്തില്‍ ഒരു സമനിലയുമായി ഗ്രൂപ്പില്‍ നാലാം സ്ഥാനത്താണ് കര്‍ണാടക.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















