സംഘപരിവാര്‍ ഭീഷണി: മാധ്യമ പ്രവര്‍ത്തകന് കാംപസ് ഫ്രണ്ടിന്റെ പിന്തുണ
ഈയടുത്ത് കാസര്‍കോഡ് കെയര്‍വെല്‍ ആശുപത്രിക്ക് നേരെ നടന്ന അക്രമത്തിന് നേതൃത്വം നല്‍കിയവരുടെ സജീവ സംഘപരിവാര്‍ ബന്ധവും ക്രിമിനല്‍ പശ്ചാത്തലവും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് കേരള ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ പുറത്ത് കൊണ്ടുവന്നിരുന്നു
BY SRF30 Sep 2019 1:05 PM GMT
X
SRF30 Sep 2019 1:05 PM GMT
കാസര്‍ഗോഡ്: സംഘപരിവാര്‍ അക്രമങ്ങളെ വാര്‍ത്തയാക്കിയതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന യുവമാധ്യമ പ്രവര്‍ത്തകന്‍ ഖാദര്‍ കരിപ്പൊടിയെ കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. ഈയടുത്ത് കാസര്‍കോഡ് കെയര്‍വെല്‍ ആശുപത്രിക്ക് നേരെ നടന്ന അക്രമത്തിന് നേതൃത്വം നല്‍കിയവരുടെ സജീവ സംഘപരിവാര്‍ ബന്ധവും ക്രിമിനല്‍ പശ്ചാത്തലവും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലുള്ള പബ്ലിക് കേരള ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പുറത്ത് കൊണ്ടുവന്നത്. ഇതേ തുടര്‍ന്നാണ് തനിക്കെതിരെ സംഘ പരിവാര്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് നിരന്തരം ഭീഷണികള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ ആസിഫ് എം നാസര്‍, സംസ്ഥാന സമിതിയംഗം ഇസ്മായില്‍ മണ്ണാര്‍മല, ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോട് എന്നിവരും സംബന്ധിച്ചു.
Next Story
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT