ജാതി സെന്‍സസ് നടത്താന്‍ കേരളം ആവശ്യപ്പെടണമെന്ന് സംവരണ സമുദായ മുന്നണി

എറണാകുളം: സംവരണേതരവിഭാഗങ്ങള്ക്കുളള സംവരണം (സാമ്പത്തിക സംവരണം) സംബന്ധിച്ച് കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഇനിയും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ എറണാകുളത്ത് ചേര്‍ന്ന സംവരണ സമുദായ മുന്നണി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. സംസ്ഥാനത്തെ 80 ശതമാനത്തോളം വരുന്ന സമൂഹത്തോടുള്ള അവഗണനയും നീതികേടുമാണിത്. ദശവാര്‍ഷിക സെന്‍സസിനൊപ്പം ജാതി സെന്‍സസ് നടത്തണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു ആസൂത്രണത്തിന്റെയും അടിസ്ഥാനം ആധികാരികമായ കണക്കുകളും വിവരങ്ങളുമാണ്.
2021ലെ സെന്‍സസില്‍ ജാതിക്കോളം ഉറപ്പാക്കിയെടുക്കേണ്ടത് രാജ്യത്തെ പിന്നാക്കവിഭാഗങ്ങളുടെ ക്ഷേമത്തിന് അനിവാര്യമാണ്. അതുകൊണ്ട് ജാതി സെന്‍സസ് നടത്താന്‍ കേരളവും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് സംവരണസമുദായ മുന്നണി ആവശ്യപ്പെട്ടു.
എന്തെങ്കിലും കാരണവശാല്‍ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ ജാതി സെന്‍സസ് നടത്താന്‍ കേരളം തയ്യാറാകണമെന്നും മുന്നണി ആവശ്യമുന്നയിച്ചു.
മുഴുവന്‍ പിന്നാക്ക വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് സംവരണസമുദായ മുന്നണിയുടെ വിപുലമായ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ പ്രസിഡന്റ് വി ദിനകരന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ അലി റിപോര്‍ട്ട് അവതരിപ്പിച്ചു.
സംവരണ സമുദായ മുന്നണി പുതിയ ഭാരവാഹികളായി മുന്‍മന്ത്രി കുട്ടി അഹമ്മദ്കുട്ടി, മുന്‍ എംഎല്‍എ വി ദിനകരന് (രക്ഷാധികാരികള്‍) കുട്ടപ്പന് ചെട്ടിയാര്‍ (പ്രസിഡന്റ്), വി ആര് ജോഷി (വര്‍ക്കിങ് പ്രസിഡന്റ്), അഡ്വ ഷെറി ജെ തോമസ് (ജനറല്‍ സെക്രട്ടറി), എന്‍ കെ അലി (ട്രഷറര്‍), ജഗതി രാജന് (ആസ്ഥാന സെക്രട്ടറി), അഡ്വ. പയ്യന്നൂര്‍ ഷാജി, ടി എസ് അസീസ്, ഷൈജു മുരുകേശ് (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), എം ആര് സുദേഷ്, എ ദാമോദരന്‍, സി ഐ പരീത്, പ്രൊഫ. ഇ.അബ്ദുല്‍ റഷീദ്, പി പി രാമനാഥന്, ജയ ബാലകൃഷ്ണന്, റോയി പാളയത്തില്‍ (വൈസ് പ്രസിഡന്റ്മാര്‍), ബേസില്‍ മുക്കത്ത്, ഒ വി ശ്രീദത്ത്, ഫിലോമിന ലിങ്കണ്, രേണുക മണി, ജയപ്രകാശ് ഡി ജി, എം ആര് വേണു (സെക്രട്ടറിമാര്‍), എം സുഗതന്, വിനീഷ് സുകുമാരന്‍, വിന്‍സ് പെരിഞ്ചേരി, സിബി ജോയ് , എം.എ ലത്തീഫ്, ആല്‍ഫ്രഡ് വില്‍സണ്‍, വികാസ് കുമാര്‍ (ഭരണസമിതിയംഗങ്ങള്‍) എന്നിവരെയും തിരഞ്ഞെടുത്തു.
RELATED STORIES
രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ ...
25 Jun 2022 7:23 AM GMTഅഗ്നിപഥിനെതിരേ സെക്കന്തരാബാദിലുണ്ടായ അക്രമം: പിന്നില്‍ സൈനിക പരിശീലന...
25 Jun 2022 6:56 AM GMT'ആക്രമണം മുഖ്യമന്ത്രിയുടെ അറിവോടെ; സംഘപരിവാർ ക്വട്ടേഷന്‍ സിപിഎം...
25 Jun 2022 6:52 AM GMTനിരാഹാരസമരം അവസാനിപ്പിച്ചതോടെ ഫലസ്തീന് തടവുകാരനെ വിട്ടയക്കാനുള്ള...
25 Jun 2022 6:48 AM GMT'പോവേണ്ടവര്‍ക്ക് പോവാം'; പുതിയ ശിവസേന കെട്ടിപ്പടുക്കുമെന്ന് ഉദ്ധവ്...
25 Jun 2022 6:42 AM GMTരാഹുലിന്റെ ഓഫിസ് ആക്രമിച്ചതില്‍ മന്ത്രി വീണാ ജോര്‍ജിന്റെ സ്റ്റാഫിന്...
25 Jun 2022 6:41 AM GMT