Latest News

സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ അന്തരിച്ചു

സമസ്ത ട്രഷറര്‍ ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ അന്തരിച്ചു
X

നാദാപുരം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററുമായ ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍ (91) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. മയ്യത്ത് നമസ്‌കാരം വൈകീട്ട് നാലിന് ചേലക്കാട് ജുമുഅ പള്ളിയില്‍. 2004 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറയില്‍ അംഗമായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം, സമസ്ത കോഴിക്കോട് ജില്ലാ പ്രസിഡന്റ് കൂടിയാണ്.

1932ല്‍ ചേലക്കാട് കുളമുള്ളതില്‍ അബ്ദുല്ല മുസ്‌ല്യാരുടേയും കുഞ്ഞാമിയുടെയും മകനായി ജനനം. വയനാട്ടിലെ വാളാട് ജുമുഅത്ത് പള്ളിയില്‍ 45 വര്‍ഷം ഖാസിയായി സേവനം ചെയ്ത തന്റെ പിതാവാണ് ആദ്യഗുരു. പിന്നീട് നാദാപുരം, പൂക്കോം, ചെമ്മങ്കടവ്, പൊടിയാട്, മേല്‍മുറി, വാഴക്കാട്, പാറക്കടവ് എന്നീ പള്ളി ദര്‍സുകളിലെ പഠനത്തിന് ശേഷം 1962ല്‍ വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും മൗലവി ഫാളില്‍ ബാഖവി ബിരുദം നേടി.

വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയ ശേഷം അണ്ടോണ, കൊളവല്ലൂര്‍, ഇരിക്കൂര്‍, കണ്ണാടിപ്പറമ്പ്, പഴങ്ങാടി മാടായി, ചിയ്യൂര്‍, ചേലക്കാട് എന്നിവിടങ്ങളിലും 11 വര്‍ഷം പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിലും ഏഴ് വര്‍ഷം നന്തി ദാറുസ്സലാം അറബിക് കോളജിലും ആറു വര്‍ഷം മടവൂര്‍ സി.എം മഖാം അശ്അരി കോളേജിലും മുദരിസായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. മക്കള്‍: കുഞ്ഞബ്ദുല്ല, അഷ്‌റഫ്, അബ്ദുല്‍ ജലീല്‍ വാഫി, മറിയം, ആസ്യ. മരുമക്കള്‍: എം ടി ഹാഷിം തങ്ങള്‍, കുഞ്ഞബ്ദുല്ല കുളപറമ്പ് വാണിമേല്‍, ഹൈറുന്നിസ, സല്‍മ, നാഫില.

Next Story

RELATED STORIES

Share it