നാളത്തെ സെക്രട്ടേറിയറ്റില്‍ തീരുമാനം; മന്ത്രിയുടെ രാജിക്കാര്യം അവെയ്ലബിള് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്
പരാമര്‍ശത്തില്‍ ചെറിയാന് ഖേദപ്രകടനം നടത്തിയെന്നും ഇനി വിവാദത്തിന്റെ ആവശ്യമില്ലെന്നും ഡോ. ടിഎം തോമസ് ഐസക്
തിരുവനന്തപുരം: സജി ചെറിയാന്റെ രാജിക്കാര്യം സിപിഎം അവെയ്ലബിള് സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്. രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനം ഒന്നും എടുത്തിട്ടില്ല. അവയ്ലബിള് സെക്രട്ടറിയേറ്റ് എന്നും ചേരുന്നതാണ്. സിപിഎം സെക്രട്ടറിയേറ്റ് യോഗം നാളെയാണ് ചേരുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം നാളത്തെ സെക്രട്ടേറിയറ്റ് യോഗം മന്ത്രിയുടെ രാജിക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. നിയമപ്രശ്നങ്ങളെ സംബന്ധിച്ച് പ്രതിപക്ഷ സമരത്തെ സംബന്ധിച്ചും പാര്‍ട്ടി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
ഖേദം പ്രകടിപ്പിച്ചില്ലേ എന്ന് ഐസക്
വിവാദ പരാമര്‍ശത്തില്‍ സജി ചെറിയാന്റെ വിശദീകരണം വന്ന് കഴിഞ്ഞതായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക്. എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. അത് അവിടെ അവസാനിച്ചു. ഖേദം പ്രകടിപ്പിച്ചാല്‍ പിന്നെ വിവാദമാക്കുന്നത് എന്തിനാണെന്നും മന്ത്രി പറഞ്ഞതിന് അപ്പുറത്തേക്ക് ഒന്നും വ്യാഖ്യാനിക്കാനില്ല. തര്‍ക്കം കൊണ്ട് വരുന്നതിന് പിന്നില്‍ മറ്റ് താല്പര്യങ്ങളുണ്ട്. തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്തത്. അതില്‍ തെറ്റില്ലെന്നും ഐസക് പറഞ്ഞു.
RELATED STORIES
ആലപ്പുഴയിലെ സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാര്‍ഥിക്ക് നേരെ അധ്യാപികയുടെ...
11 Sep 2024 8:11 AM GMTവിഎച്ച്പി യോഗത്തില്‍ ഹിജാബ് വിലക്ക് ശരിവച്ച സുപ്രിംകോടതി ജഡ്ജിയും
11 Sep 2024 6:31 AM GMTആഭ്യന്തര വകുപ്പിന്റെ ആര്‍എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്‍സി...
9 Sep 2024 9:36 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്‍എസ്എസ് ക്യാംപിലെത്തി, ജനറല്‍ സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT