- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സാഗര്‍മിത്ര തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; നിയമനം ഒരു വര്‍ഷത്തേക്ക്

കൊച്ചി: പ്രധാനമന്ത്രി സമ്പാദ യോജന പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സാഗര്‍മിത്ര പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാരിനും മത്സ്യത്തൊഴിലാളികള്‍ക്കുമിടയില്‍ ഒരു ഇന്റര്‍ഫേസ് ആയി പ്രവര്‍ത്തിക്കുന്നതിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നും നിശ്ചിത യോഗ്യതയുളളവരെയാണ് സാഗര്‍മിത്രകളായി നിയമിക്കുക. മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് എന്ത് സേവനങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും ആദ്യം ബന്ധപ്പെടാവുന്നവരാണ് സാഗര്‍മിത്രകള്‍.
എറണാകുളം ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ നിലവില്‍ ഒഴിവുളള 10 സാഗര്‍മിത്ര തസ്തികകളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് സാഗര്‍മിത്രകളെ നിയമിക്കുന്നത്.
കരാര്‍ കാലത്ത് 15000/ രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കുടാതെ പ്രായമുളളവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിന് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ അതാത് മത്സ്യഗ്രാമത്തിലുളളവരാണെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്.
യോഗ്യരായ അപേക്ഷകരില്‍ നിന്നും അഭിമുഖം നടത്തിയാണ് സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷയും കൂടതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ എറണാകുളം ജില്ലാ ഓഫിസിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്.
പൂരിപ്പിച്ച അപേക്ഷകള്‍ 18.01.22നകം ജില്ലാ ഓഫിസില്‍ സമര്‍പ്പിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് ഓഫിസ് സമയങ്ങളില്‍ 04842394476 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















