Latest News

സ്കൂളിലെ സുരക്ഷ; അടിയന്തിര ഓഡിറ്റ് നടത്തും: മന്ത്രി വി ശിവൻകുട്ടി

സ്കൂളിലെ സുരക്ഷ; അടിയന്തിര ഓഡിറ്റ് നടത്തും: മന്ത്രി വി ശിവൻകുട്ടി
X

തിരുവനന്തപുരം: സ്കൂളിൽ സുരക്ഷ സംബന്ധിച്ച് അടിയന്തിര ഓഡിറ്റ് നടത്തുമെന്ന് വി ശിവൻകുട്ടി.കൊല്ലം തേവലക്കരയിലെയും ആലപ്പുഴ കാർത്തികപ്പള്ളിയിലെയും അപകടത്തിന് പിന്നാലെയാണ് നടപടി. എയ്ഡഡ് സ്കൂളുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആദ്യ പരിശോധന ഗവൺമെൻ്റ് സ്കൂളുകളിലായിരിക്കും.ഒരു ജില്ലയിൽ ഏഴ് ഗ്രൂപ്പുകളായാണ് പരിശോധന.

നിലവിൽ 5000 കോടി രൂപയുടെ പ്രവർത്തനങ്ങൾ സ്കൂൾ നവീകരണത്തിനായി ചെലവഴിച്ചെന്ന് മന്ത്രി പറഞ്ഞു. കൂടാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വിഷയത്തിൽ നല്ല രീതിയിൽ സഹകരിച്ചാൽ മാത്രമേ കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകൂ എന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it