Latest News

സച്ചിന്‍ ദേവിന്റെയും ആര്യ രാജേന്ദ്രന്റെയും വിവാഹം ഇന്ന് എകെജി സെന്ററില്‍

സച്ചിന്‍ ദേവിന്റെയും ആര്യ രാജേന്ദ്രന്റെയും വിവാഹം ഇന്ന് എകെജി സെന്ററില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിന്‍ദേവും ഇന്ന് വിവാഹിതരാവുന്നു. എകെജി സെന്ററില്‍ രാവിലെ 11 മണിക്കാണ് വിവാഹം നടക്കുന്നത്. ലളിതമായ ചടങ്ങില്‍ രാഷ്ട്രീയസാമൂഹിക രംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

21ാം വയസ്സില്‍ വിദ്യാര്‍ത്ഥിയായിരിക്കെ മല്‍സരിച്ച് ജയിച്ച് മേയറായ ആര്യാ രാജേന്ദ്രന്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. ഇപ്പോഴത്തെ നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായ സച്ചിന്‍ദേവ് കോഴിക്കോട് സ്വദേശിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

ബാലുശ്ശേരി മണ്ഡലത്തില്‍നിന്നാണ് സച്ചിന്‍ദേവ് നിയമസഭയിലെത്തിയത്. നിയമബിരുദധാരിയാണ്.

Next Story

RELATED STORIES

Share it