Latest News

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം സ്‌ക്കൂള്‍ ബസ്സില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം സ്‌ക്കൂള്‍ ബസ്സില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
X

കാഞ്ഞിരപ്പള്ളി: കോട്ടയം പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാഹനം സ്‌ക്കൂള്‍ ബസ്സില്‍ ഇടിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂള്‍ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലാ പൊന്‍കുന്നം റോഡില്‍ ഒന്നാം മൈലില്‍ ഇന്ന് രാവിലെ 7.45 ഓടെയായിരുന്നു അപകടം.

സ്‌കൂള്‍ ബസ് ഡ്രൈവര്‍ പി കെ ചന്ദ്രന്‍ (56), ബസ് ജീവനക്കാരി പ്രിയ സലീഷ് (35), വിദ്യാര്‍ഥികളായ ആന്‍ഡ്രിയ റിജോ (13), എ ദേവനന്ദ (14), ലക്ഷ്മി ഭവാനി (13), അയ്യപ്പഭക്തരായ ചന്ദ്രശേഖര്‍ (46), വെങ്കിടേഷ് (45), ധന്‍ജയ് (40), ഹരീഷ് കുമാര്‍ (43), മഞ്ചുനാഥ് (32), സൗരവ് (17), വെങ്കിടേഷ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it