Latest News

ശബരിമല സ്വര്‍ണക്കൊളള; മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊളള; മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറല്‍ സെക്രെട്ടറി എം എ ബേബിയ്ക്ക് തുറന്നകത്തയച്ചു. സ്വര്‍ണക്കൊളളയിലെ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ പത്മകുമാറിനെ അടിയന്തിരമായി പുറത്താക്കണമെന്നാണ് ആവശ്യം. കേരളത്തിലെ ജനതയുടെ വിശ്വാസ പ്രമാണങ്ങള്‍ സംരക്ഷിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

കേസില്‍ എട്ടാം പ്രതിയായ അന്നത്തെ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡന്റായിരുന്ന പത്മകുമാര്‍ നിലവില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്.

Next Story

RELATED STORIES

Share it