Latest News

ശബരിമല സ്വര്‍ണക്കൊള്ള; ആറ് മാസമായിട്ടും കുറ്റപത്രം നല്‍കാതെ പോലിസ്

ശബരിമല സ്വര്‍ണക്കൊള്ള; ആറ് മാസമായിട്ടും കുറ്റപത്രം നല്‍കാതെ പോലിസ്
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം നിലച്ച നിലയില്‍. ആറ് മാസമായിട്ടും കുറ്റപത്രം നല്‍കിയില്ലെന്ന് മാത്രമല്ല, കൂടുതല്‍ പേരുടെ അറസ്റ്റെന്നു എസ്ഐടി പറഞ്ഞതും നടന്നില്ല. ഹൈക്കോടതി നേരിട്ട് ഉദ്യോഗസ്ഥരെ തിരഞ്ഞടുത്ത് കൃത്യമായ ഇടവേളകളില്‍ നിരീക്ഷിച്ചു നടത്തിയ അന്വേഷണമാണ് കേസില്‍ നടന്നത്. എന്നിട്ടും അന്വേഷണം പാതിവഴിയില്‍ അവസാനിച്ച മട്ടാണ്. ജംഷഡ്പൂരില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനാഫലം ലഭിച്ച ശേഷം തുടര്‍നടപടിയെന്നാണ് എസ്‌ഐടിയുടെ വിശദീകരണം.

അഞ്ച് പേരേ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് രണ്ട് മാസം മുന്‍പ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടും ഒരാളെ പോലും പിടിച്ചില്ല. തൊണ്ടിമുതല്‍ എവിടെയെന്നോ, മോഷ്ടിച്ച സ്വര്‍ണത്തിന്റെ അളവെത്രയെന്നോ കണ്ടെത്തിയിട്ടില്ല. ജംഷഡ്പൂരിലെ ലാബില്‍ നിന്നുള്ള ഫലം എന്ന് വരുമെന്ന് അറിയാത്തതിനാല്‍ കുറ്റപത്രം എന്ന് നല്‍കാനാകുമെന്നതിലും വ്യക്തതയില്ല.

കുറ്റപത്രം നല്‍കണമെങ്കില്‍ പ്രതികള്‍ക്കെതിരായ പ്രോസിക്യൂഷന്‍ അനുമതി വാങ്ങണം.അതിനുള്ള അപേക്ഷ തയാറാക്കിയിട്ടില്ല.അപേക്ഷ നല്‍കിയാലും പുതിയ സര്‍ക്കാര്‍ വരാതെ ഇനി പ്രോസിക്യൂഷന്‍ അനുമതി നല്‍കാനാവില്ല. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതിപക്ഷം വിമര്‍ശനം ശക്തമാക്കിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it