Latest News

എസ് ജയ്ശങ്കര്‍ വാങ്ങിയത് 3.87 കോടിയുടെ ഫ്‌ളാറ്റ്, സ്മൃതി ഇറാനി 12.11 ലക്ഷത്തിന്റെ ഭൂമി; 12 കേന്ദ്ര മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി

എസ് ജയ്ശങ്കര്‍ വാങ്ങിയത് 3.87 കോടിയുടെ ഫ്‌ളാറ്റ്, സ്മൃതി ഇറാനി 12.11 ലക്ഷത്തിന്റെ ഭൂമി; 12 കേന്ദ്ര മന്ത്രിമാര്‍ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തി
X

ന്യൂഡല്‍ഹി: കഴിഞ്ഞ 12 മാസത്തിനുള്ളില്‍ കേന്ദ്ര കാബിനറ്റിലെ 12 മന്ത്രിമാര്‍ സ്വന്തം നിലക്കും കുടുംബാംഗങ്ങളുടെ പേരിലും വാങ്ങിയ വസ്തുക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്തി. അതില്‍ കൃഷിഭൂമിയും കെട്ടിടങ്ങളും കോടികള്‍ വിലവരുന്ന ഫ്‌ലാറ്റുകളും ഉള്‍പ്പെടും.

അസം മുതല്‍ തമിഴ്‌നാട്, ഡല്‍ഹി വരെയുള്ള സംസ്ഥാനങ്ങളിലാണ് ്വത്ത് വാങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസില്‍ സമര്‍പ്പിച്ച രേഖയിലെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

78 അംഗങ്ങളാണ് ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിലുള്ളത്. അതില്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനി, ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ അടക്കം പന്ത്രണ്ട് പേരാണ് സ്വത്ത് വെളിപ്പെടുത്തിയിട്ടുള്ളത്.

12 മന്ത്രിമാര്‍ ഏപ്രില്‍ 2020 വരെ നല്‍കിയ കണക്കനുസരിച്ച് 21 ആസ്തിയാണ് കൈവശപ്പെടുത്തിയിരിക്കുന്നത്. അതില്‍ ഏഴെണ്ണം കൃഷിഭൂമിയാണ്. സ്മൃതി ഇറാനിയും മറ്റ് അഞ്ച് മന്ത്രിമാരും സ്വന്തം നിയോജക മണ്ഡലങ്ങളിലാണ് ഭൂമി വാങ്ങിയത്.

വസ്തുക്കള്‍ വാങ്ങിയതിനു പുറമെ ചിലര്‍ വിറ്റിട്ടുമുണ്ട്. കാബിനറ്റ് മിനിസ്റ്റര്‍ ഗിരിരാജ് സിങും ഭാര്യയും ചേര്‍ന്ന് രണ്ട് വസ്തുക്കള്‍ വിറ്റഴിച്ചു. വാങ്ങിയതിനേക്കാള്‍ നാലും ആറും ഇരട്ടിയാണ് വില്‍പ്പന വഴി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയ വിലയുമായി താരതമ്യം ചെയ്താണ് ഇത് കണ്ടെത്തിയത്.

എസ് ജയ്ശങ്കര്‍ ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ 3,085.29 ചതുരശ്ര അടിയുള്ള രണ്ടാം നിലയിലെ ഫഌറ്റ് വാങ്ങി, 3.87 കോടി രൂപയാണ് ചെലവഴിച്ചത്. 2020 ആഗസ്ത് 8ന് വാങ്ങിയെന്നാണ് രേഖയിലുള്ളത്. സ്വന്തം നിലക്കും ഭാര്യയുടെ പേരിലുമെന്നും സ്വത്ത് തരംതിരിച്ചിട്ടുണ്ട്.

സ്മൃതി ഇറാനി അമേത്തിയിലാണ് വസ്തു വാങ്ങിയത്. 2019ല്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് അമേത്തി മണ്ഡലം അവര്‍ പിടിച്ചെടുത്തിരുന്നു.

12.11 ലക്ഷം വില വരുന്ന 0.1340 ഹെക്ടര്‍ ഭൂമിയാണ് 2021 ഫെബ്രുവരിയില്‍ സ്മൃതി ഇറാനി കൈവശപ്പെടുത്തിയത്.

ഫെബ്രുവരിയില്‍ അസം മുഖ്യമന്ത്രിയായിരുന്ന സമയത്ത് സോനോവാള്‍ ദിബ്രുഗറില്‍ മൂന്ന് വസ്തുക്കള്‍ വാങ്ങിയിരുന്നു. അതു കഴിഞ്ഞ് ഒരു മാസത്തിനുശേഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി. അടുത്ത മന്ത്രിസഭാ വികസനത്തില്‍ കേന്ദ്ര മന്ത്രിയായി.

ഫെബ്രുവരി 1ന് 6.75 ലക്ഷത്തിനും ഫെബ്രുവരി 23ന് 14.40 ലക്ഷത്തിനും ഫെബ്രുവരി 25ന് 3.60 ലക്ഷത്തിനുമാണ് സോനോവാള്‍ വസ്തു വാങ്ങിയത്.

ഗിരിരാജ് സിങ്ങ് പട്‌നയില്‍ സ്വന്തം കൈവശമുണ്ടായിരുന്ന 650 ചതുരശ്ര അടി വരുന്ന ഫഌറ്റ് വിറ്റു, അതില്‍ നിന്ന് 25 ലക്ഷം രൂപ ലഭിച്ചു. നേരത്തെ ഈ വസ്തുവിന്റെ വിലയായി കാണിച്ചിരുന്നത് 6.5 ലക്ഷമായിരുന്നു.

അദ്ദേഹത്തിന്റെ ഭാര്യ ജാര്‍ഖണ്ഡിലെ ദിയോഘറില്‍ 1,087 ചുതരശ്ര അടി വരുന്ന വീട് വിറ്റപ്പോള്‍ 45 ലക്ഷം കിട്ടി. നേരത്തെ അതിന്റെ വിലയായി കാണിച്ചിരുന്നത് 7 ലക്ഷമാണ്.

2013-21 വരെയുള്ള കാലത്ത് മന്ത്രിമാരായിരുന്നവരുടെ ആസ്തിയാണ് ഇപ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വെളിപ്പെടുത്തിയിരിക്കുന്നത്. മന്ത്രിയായിരുന്ന ശ്രീപാദ് സെസ്സൊ നായിക് ഒരു കെട്ടിടവും ഒരു ഭൂമിയും വാങ്ങി. ഭൂമിയുടെ വില 7.23 ലക്ഷവും 188.37 ചതുരശ്ര അടി വരുന്ന കെട്ടിടത്തിന്റെ വില 1.08 ലക്ഷവുമായിരുന്നു.

വൈദ്യുതി മന്ത്രി കൃഷ്ണപാല്‍ ഗുര്‍ജര്‍ മൂന്ന് വസ്തുക്കള്‍ വാങ്ങി. 1.47 കോടി വിലവരുന്നതാണ് ഒരു ഭൂമി. 1.95 കോടി, 4.21 കോടി എന്നിങ്ങനെയാണ് മറ്റ് രണ്ട് ഭൂമിയുടെ വില.

ഭക്ഷ്യമന്ത്രി സാധ്വി നിരഞ്ജന ജ്യോതി 1.214 ഹെക്ടര്‍ ഭൂമി വാങ്ങി, വില 36.42 ലക്ഷം.

ഭാനു പ്രസാദ് സിങ് വര്‍മ ഝാന്‍സിയില്‍ 20 ലക്ഷത്തിന്റെ ഭൂമി വാങ്ങി.

അന്നപൂര്‍ണ ദേവി 2.12 ലക്ഷവും 9.75 ലക്ഷവും രൂപ വിലവരുന്ന രണ്ട് ഭൂമി വാങ്ങി.

ബി എല്‍ വര്‍മ വാങ്ങിയത് ഉജ്ജയിനിയില്‍ 52 ലക്ഷത്തിന്റെ വസ്തുവാണ്. കൂട്ടുടമസ്ഥതയില്‍ വാങ്ങിയെന്നാണ് റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it