Latest News

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ വിവിധ കൊവിഡ് വകഭേദങ്ങള്‍ക്ക് ഫലപ്രദമെന്ന് പഠനം

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ വിവിധ കൊവിഡ് വകഭേദങ്ങള്‍ക്ക് ഫലപ്രദമെന്ന് പഠനം
X

ന്യൂഡല്‍ഹി: റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വാക്‌സിന്‍ എല്ലാവിധ കൊവിഡ് വകഭേദങ്ങള്‍ക്കും ഫലപ്രദമാണെന്ന് ജമേലിയ ഇന്‍സ്റ്റിറ്റിയൂട്ട്. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, റഷ്യന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് എന്നിവ സംയുക്തമായാണ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിച്ചത്.

പുതിയ വകഭേദമായ ബ്രിട്ടനിലെ ആല്‍ഫ ബി 1.1.7 അടക്കം എല്ലാ വകേഭദങ്ങള്‍ക്കും സ്പുട്‌നിക് ഫലപ്രദമായതായി കണ്ടുവെന്ന് ജമേലിയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ആഫ്രിക്കയിലെ ബീറ്റ വകഭേദം, ബ്രസീലിലെ ഗാമ വകഭേദം, ഇന്ത്യയിലെ ഡെല്‍റ്റ വകഭേദം ഇവക്കൊക്കെ ഈ വൈറസ് ഫലപ്രദമാണ്.

മോസ്‌കോയില്‍ കണ്ടെത്തിയ ബി1.1.141, ബി1.1.317 എന്നിവയ്ക്കും ഫലപ്രദമാണ്.

സജീവ വൈറസുകളെ ഉപയോഗപ്പെടുത്തി ന്യൂട്രലൈസിങ് ആക്റ്റിവിറ്റി നിരീക്ഷിച്ചാണ് ഫലപ്രാപ്തി പരിശോധിച്ചത്.

സ്പുട്‌നിക് രണ്ട് ഡോസ് വാക്‌സിനാണ് എടുക്കേണ്ടത്. അതില്‍ രണ്ട് ഡോസ് വാക്‌സിനുകളും വ്യത്യസ്ത സ്വഭാവമുള്ളതാണ്. മറ്റ് വാക്‌സിനുകളില്‍ രണ്ടും ഒരു പോലെയുള്ളവയാണ്. സ്പുട്‌നിക് 91.6 ശതമാനം ഫലപ്രദമാണ്.

Next Story

RELATED STORIES

Share it