Latest News

29 പേരുമായി റഷ്യന്‍ വിമാനം കാണാതായി

29 പേരുമായി റഷ്യന്‍ വിമാനം കാണാതായി
X

മോസ്‌കോ: 29 യാത്രക്കാരുമായി പോയ റഷ്യന്‍ വിമാനത്തെ കാണായായി. റഷ്യയുടെ കിഴക്കന്‍ പ്രദേശങ്ങളിലാണ് സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

29 പേരില്‍ 6 പേര്‍ വിമാനജോലിക്കാരാണെന്ന് സ്പുട്‌നിക്ക് റിപോര്‍ട്ട് ചെയ്തു.

ഇന്നലെ വൈകീട്ടാണ് റഷ്യന്‍ പ്രതിസന്ധി പരിഹാര കേന്ദ്രത്തില്‍ വിമാനം കാണാനില്ലെന്ന റിപോര്‍ട്ട് കിട്ടുന്നത്. പെട്രോപാവ്‌ലോവ്‌സ്‌ക് -കാംചാറ്റ്‌സ്‌കി നിന്ന് പലാനയിലേക്കാണ് വിമാനം പുറപ്പെട്ടത്. ഒരു പ്രത്യേക സമയത്തിനുശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Next Story

RELATED STORIES

Share it