- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നിയമസഭയിലെ പ്രക്ഷുബ്ദ രംഗങ്ങള്‍: ചന്ദ്രബാബു നായിഡു അടക്കം 13 ടിഡിപി എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

അമരാവതി: നിവാര്‍ ചുഴലിക്കാറ്റ് ഗുരുതരമായി ബാധിച്ച് കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയില്ലെന്നാരോപിച്ച് നിയമസഭയ്ക്കുള്ളില്‍ പ്രക്ഷുബ്ദ രംഗങ്ങള്‍ സൃഷ്ടിച്ച 13 ടിഡിപി എംഎല്‍എമാരെ സ്പീക്കര്‍ ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ ടിഡിപി നേതാവ് ചന്ദ്രശേഖര നായിഡുവും ഉള്‍പ്പെടുന്നു. സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തുവന്ന ഉടന്‍ നേതാക്കള്‍ നിയമസഭയ്ക്ക് പുറത്ത് വരാന്തയില്‍ കുത്തിയിരിപ്പ് നടത്തി.
വൈ എസ് ജഗന്‍മോഹന്‍ സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള നയത്തില്‍ പ്രതിഷേധിച്ച് ടിഡിപി നേതാക്കള്‍ നിയമസഭയ്ക്ക് പുറത്ത് കുത്തിയിരിപ്പ് നടത്തിയതായി ടിഡിപി ട്വീറ്റ് ചെയ്തു.
നിയമസഭയുടെ ആദ്യ ദിവസം തന്നെ എംഎല്‍എമാരും എംഎല്‍സിമാരും നിയമസഭയ്ക്കു പുറത്ത് പ്രതിഷേധം നടത്തിയിരുന്നു. നിവാര്‍ ചുഴലിക്കാറ്റ് ബാധിതരായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ആവശ്യം.
നഷ്ടപരിഹാരം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് ടിഡിപി ആരോപിച്ചു. നിവാര്‍ ബാധിതരുടെ കുടുംബങ്ങള്‍ക്ക് 10,000 രൂപവച്ച് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നിവാര്‍ ഗുരുതരമായി ബാധിച്ച ജില്ലകളായി ചിറ്റൂര്‍, കടപ്പ, നെല്ലൂര്‍ എന്നിവിടങ്ങളില്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി വ്യോമനിരീക്ഷണം നടത്തിയിരുന്നു.
ചുഴലിക്കാറ്റില്‍ വീട് മാറി താമസിക്കേണ്ടിവന്നവര്‍ക്ക് 500 രൂപ വച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















