Latest News

പോലിസില്‍ ആര്‍എസ്എസ് വിങ്ങെന്ന ആനിരാജയുടെ പരാമര്‍ശം; കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ച് സിപിഐ

ആനിരാജയുടെ പരാമര്‍ശം തെറ്റെന്ന് സിപിഐ സംസ്ഥാന നേതൃത്വം

പോലിസില്‍ ആര്‍എസ്എസ് വിങ്ങെന്ന ആനിരാജയുടെ പരാമര്‍ശം; കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ച് സിപിഐ
X

തിരുവനന്തപുരം: കേരള പോലിസില്‍ ആര്‍എസ്എസ് വിങ്ങെന്ന സിപിഐ ദേശീയ നേതാവ് ആനിരാജയുടെ പരാമര്‍ശത്തില്‍ കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു സിപിഐ. സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ അനവസരത്തിലുള്ള പരാമര്‍ശം തെറ്റാണ്. ഇതിനോട് യോജിക്കാനാവില്ല. ആര്‍എസ്എസ്-ബിജെപി നേതൃത്വം ഈ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കുന്നുണ്ട്.

അടുത്ത ദിവസം നടക്കുന്ന സിപിഐ ദേശീയ എക്‌സിക്യൂട്ടീവില്‍ ഇക്കാര്യം ഉന്നയിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. കേന്ദ്രനേതൃത്വത്തെ ഇന്നലെ തന്നെ അതൃപ്തി അറിയിച്ചു.

ആറ്റിങ്ങലിലെ പിങ്ക് പോലിസിന്റെ പിതാവിനെയും മകളെയും അപമാനിക്കല്‍, പരവൂര്‍ തെക്കുംഭാഗത്തെ ഗുണ്ടായിസം എന്നിവയുടെ പശ്ചാത്തലത്തിലാണ് ആനി രാജ ആര്‍എസ്എസ് പരാമര്‍ശം നടത്തിയത്.

Next Story

RELATED STORIES

Share it