- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ ജനപ്രതിനിധിക്ക് നേരെ ആര്‍എസ്എസ് വധശ്രമം; ഉന്നതതല ഗൂഢാലോചന അന്വേഷിക്കുക: എസ്ഡിപിഐ

ആലപ്പുഴ: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും എസ്ഡിപിഐ മണ്ഡലം വൈസ് പ്രസിഡന്റുമായ നവാസ് നൈനയെ വധിക്കാന്‍ ശ്രമിച്ചത് ആര്‍എസ്എസ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമാണെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ റിയാസ് ആവശ്യപ്പെട്ടു.
സംഭവസ്ഥലത്ത് നിന്നും മാരകായുധങ്ങളുമായി ഓടി രക്ഷപെട്ട ആര്‍എസ്എസ് ക്രിമിനലുകളെയും നവാസ് നൈനയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ബിജെപി-ആര്‍എസ്എസ് നേതാക്കന്‍മാരെയും ഉടന്‍ പിടികൂടാന്‍ പോലിസ് തയ്യാറാകണം. നാട്ടുകാരുടെ സമയോചിത ഇടപെടല്‍ മൂലമാണ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന നവാസിനെ കൊലപ്പെടുത്താനുള്ള ആര്‍എസ്എസ് ശ്രമം പരാജയപ്പെട്ടത്. ഷാന്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ സംഘപരിവാര്‍ ഉന്നത നേതാക്കളെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് ഷാനെ കൊലപ്പെടുത്തിയ അതേസ്ഥലത്തുതന്നെ വീണ്ടും കൊലപാതകം നടത്തി കലാപമഴിച്ചുവിടാന്‍ ആര്‍എസ്എസിന് പ്രചോദനമാകുന്നുണ്ട്. ഷാന്‍ കൊലപാതകം ആസൂത്രണം ചെയ്ത വത്സന്‍ തില്ലങ്കേരിയെയും പ്രതീഷ് വിശ്വനാഥിനെയും ചോദ്യം ചെയ്യാന്‍ പോലും പോലിസ് തയ്യാറായില്ലെന്നതുതന്നെ പോലിസിലെ സംഘപരിവാര്‍ സ്വാധീനത്തിന് തെളിവാണ്. അമിത് ഷായുടെ കേരളാ സന്ദര്‍ശനത്തിന് മുന്നോടിയായി വര്‍ഗീയ ധ്രുവീകരണശ്രമങ്ങള്‍ നടത്തി കേരളത്തെ കലാപഭൂമിയാക്കി മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ക്രമസമാധാനം സംരക്ഷിക്കുക എന്നത് ഒരു വിഭാഗത്തിന്റെ മാത്രം ബാധ്യതയാണെന്നന്ന് പോലിസ് കരുതരുത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് ആയുധപരിശീലനം നടത്തുകയും കൊലപാതക, കലാപനീക്കങ്ങള്‍ നടത്തുന്നതായും എസ്ഡിപിഐ മുന്നറിയിപ്പ് തന്നിട്ടും ആര്‍എസ്എസ്സിനെതിരെ പോലിസിന്റെ ജാഗ്രതക്കുറവാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. എസ്ഡിപിഐ നേതാവിനെതിരെയുള്ള വധശ്രമത്തിലെ മുഴുവന്‍ പ്രതികളേയും പിടികൂടണമെന്നും ഗൂഢാലോചന നടത്തിയ സംഘപരിവാര്‍ നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസ് കലാപ നീക്കത്തിനെതിരെ ഇന്ന് വൈകുന്നേരം പ്രാദേശിക തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















