ആര്എസ്പി ചൂണ്ടിക്കാട്ടിയ വിഷയങ്ങളില് നടപടിയെന്ന് വിഡി സതീശന്; ചര്ച്ചയില് സംതൃപ്തിയെന്ന് എഎ അസീസും
BY sudheer6 Sep 2021 7:41 AM GMT

X
sudheer6 Sep 2021 7:41 AM GMT
തിരുവനന്തപുരം: ആര്എസ്പി ചൂണ്ടിക്കാട്ടിയ പ്രശ്നത്തില് നടപടിയുണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉഭയകക്ഷിചര്ച്ച തുടരും. കാര്യങ്ങള് പറഞ്ഞ് ബോധ്യപ്പെടുത്താന് ഇരു കക്ഷികള്ക്കും കഴിഞ്ഞു. മുന്നണിയുടെ രൂപീകരണകാലം മുതല് ആര്എസ്പി അഭിവാജ്യ ഘടകമാണ്. മുന്നണി മര്യാദ പാലിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളും ചര്ച്ച ചെയ്തിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്ഗ്രസ് നേതാക്കള് ആര്എസ്പിയുമായി നടത്തിയ ഉഭയകക്ഷി ചര്ച്ചക്ക് ശേഷം സംസാരിക്കുകായായിരുന്നു പ്രതിപക്ഷ നേതാവ്.
ചര്ച്ചയില് തങ്ങള് സംതൃപ്തരാണെന്ന് ആര്എസ്പി നേതാവ് എഎ അസീസ്. വിഷയങ്ങള് സമഗ്രമായി ചര്ച്ച ചെയ്തു. പ്രശ്നങ്ങളില് ഉചിതമായ തീരുമാനമുണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Next Story
RELATED STORIES
വൃഷ്ടിപ്രദേശത്തെ മഴ; ജലനിരപ്പ് താഴാതെ ഇടുക്കിയും മുല്ലപ്പെരിയാറും
9 Aug 2022 6:08 PM GMTമോന്സണ് മാവുങ്കലിന്റെ തട്ടിപ്പ് കേസില് കെ സുധാകരനെ ക്രൈംബ്രാഞ്ച്...
9 Aug 2022 5:36 PM GMTഏഴ് വയസ്സുകാരനെ പീഡിപ്പിക്കാന് ശ്രമിച്ചു; പ്രതി പിടിയില്
9 Aug 2022 5:15 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില് നിന്ന് സസ്പെന്ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില് ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMT