Latest News

പ്രതിരോധ മേഖലയ്ക്ക് 7.8 ലക്ഷം കോടി അനുവദിച്ചു, സേനയുടെ ആധുനികവല്‍ക്കരണത്തിന് 2.19 ലക്ഷം കോടി

പ്രതിരോധ മേഖലയ്ക്ക് 7.8 ലക്ഷം കോടി അനുവദിച്ചു, സേനയുടെ ആധുനികവല്‍ക്കരണത്തിന് 2.19 ലക്ഷം കോടി
X

ന്യൂഡല്‍ഹി: 2026-27 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രതിരോധ മന്ത്രാലയത്തിന് 7.8 ലക്ഷം കോടി രൂപയുടെ വിഹിതം അനുവദിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം വര്‍ധനവാണ് പ്രതിരോധ സേനയ്ക്ക് ലഭിച്ചിരിക്കുന്നത്. സേനയുടെ ആധുനികവല്‍ക്കരണത്തിനായി മാത്രം 2.19 ലക്ഷം കോടി രൂപ നീക്കിവച്ചിട്ടുണ്ട്.

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 1.80 ലക്ഷം കോടി രൂപയായിരുന്ന മൂലധന വിഹിതം 2026-27ല്‍ 2.19 ലക്ഷം കോടിയായി ഉയര്‍ത്തി. ഇതോടെ ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളും പുതുക്കാനുള്ള പദ്ധതികള്‍ക്ക് വേഗം കൈവരും. റാഫേല്‍ യുദ്ധവിമാനങ്ങള്‍, സബ്മറൈനുകള്‍, ആളില്ലാ വിമാനങ്ങള്‍ (ഡ്രോണ്‍) എന്നിവയ്ക്കുള്ള പ്രൊജക്ട് കരാറുകള്‍ക്ക് പ്രതിരോധ വകുപ്പ് പദ്ധതിയിടുന്നതായും ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം, ഡിഫന്‍സ് (സിവില്‍) വിഭാഗത്തിന്റെ ബജറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 0.45 ശതമാനം കുറവുണ്ടായി. പ്രതിരോധ പെന്‍ഷന്‍ വിഹിതം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഇതിന് 1,71,338.22 കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it