Latest News

വിഴിഞ്ഞത്ത് സമരത്തിനെത്തിയത് പുറത്തു നിന്നുള്ളവരെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍; മന്ത്രിയ്ക്ക് ബോധക്ഷയമെന്ന് ലത്തീന്‍ അതിരൂപത

തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ബോധ്യപ്പെടുത്താന്‍ വൈദിക പ്രതിനിധികളെ പോലിസ് തുറമുഖത്തേക്ക് കൊണ്ടുപോയി

വിഴിഞ്ഞത്ത് സമരത്തിനെത്തിയത് പുറത്തു നിന്നുള്ളവരെന്ന് മന്ത്രി അഹ്മദ് ദേവര്‍കോവില്‍; മന്ത്രിയ്ക്ക് ബോധക്ഷയമെന്ന് ലത്തീന്‍ അതിരൂപത
X

തിരുവനന്തപുരം: വിഴിഞ്ഞം അദാനി പോര്‍ട്ട് നിര്‍മ്മാണത്തിനെതിരെ സമരം നടത്തുന്നത് പുറത്തു നിന്നെത്തിയവരെന്ന മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പ്രതിസ്ഥാവനയ്‌ക്കെതിരേ ലത്തീന്‍ അതിരൂപത. മന്ത്രിയ്ക്ക് ബോധക്ഷയമാണ് സംഭവിച്ചിരിക്കുന്നതെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വക്താവ് ഫാ.യൂജിന്‍ പെരേര പറഞ്ഞു.

കടലും കരയും ഒരുപോലെ സ്തംഭിപ്പിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വിഴിഞ്ഞം അദാനി പോര്‍ട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. യുവാക്കളെയും യുവതികളെയും ഇറക്കിയാണ് പ്രതിഷേധത്തിന്റെ മൂര്‍ച്ച കൂട്ടിയത്. സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഇതേ രീതിയില്‍ സമരം വരും ദിവസങ്ങളില്‍ തുടരുമെന്നും അവര്‍ അറിയിച്ചു.

തുറമുഖ നിര്‍മാണം നിര്‍ത്തി വെച്ചിരിക്കുകയാണെന്ന് ബോധ്യപ്പെടുത്താന്‍ വൈദിക പ്രതിനിധികളെ പോലിസ് തുറമുഖത്തേക്ക് കൊണ്ടുപോയി. നിര്‍മാണം നിര്‍ത്തിവച്ചിരിക്കുകയാണെങ്കിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വിശ്വസിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറല്ല. പോലിസ് സ്ഥാപിച്ച ബാരിക്കേട് മറിച്ചിടാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു.

മന്ത്രി അഹ്മദ് ദേവര്‍കോവില്‍ പറഞ്ഞത്

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം നടത്തുന്നത് പുറത്തു നിന്നെത്തിയവരാണ്. വിഴിഞ്ഞത്തെ സമരത്തില്‍ വിഴിഞ്ഞത്തുകാര്‍ക്ക് പങ്കില്ല. സര്‍ക്കാര്‍ വിഴിഞ്ഞത്തുള്ള പൗര പ്രമുഖരുമായും അവിടുത്തെ ജനപ്രതിനിധികളുമായി വിശദമായി ചര്‍ച്ച നടത്തി. അവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ കൗണ്ടര്‍ ബെയ്‌സ്ഡ് ആയി പരിഹരിക്കാന്‍ സംവിധാനമുണ്ടാക്കി.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ആരുമായും സംസാരിക്കാന്‍ തയ്യാറാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടിയുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതില്‍ ഒരു വാശിയും സര്‍ക്കാരിനില്ല. കടല്‍ ക്ഷോഭത്തിന് കാരണം തുറമുഖ നിര്‍മ്മാണം മാത്രമല്ല. കാലാവസ്ഥാ വ്യതിയാനവും കാരണമാകുന്നുണ്ട്.

Next Story

RELATED STORIES

Share it