Latest News

രോഹിത് വെമുലയുടെ മരണം: കേസ് വീണ്ടും അന്വേഷിക്കും

രോഹിത് വെമുലയുടെ മരണം: കേസ് വീണ്ടും അന്വേഷിക്കും
X

ഹൈദരാബാദ്: ഹൈദരാബാദ് സർവകലാശാലയിലെ ദലിത് വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ മരണത്തിൽ വീണ്ടും അന്വേഷണം നടത്തുമെന്ന് ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക പറഞ്ഞു.

കേസ് പുനരാരംഭിക്കുന്നതിനായി തെലങ്കാന സർക്കാർ നിയമോപദേശം തേടിയിട്ടുണ്ടെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക പറഞ്ഞു.

"കേസ് പുനരാരംഭിക്കാൻ കീഴ്കോടതിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഞങ്ങൾ ഹൈക്കോടതിയിൽ അപേക്ഷ ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട ആരെയും ഞങ്ങൾ വിടില്ല," -വിക്രമാർക്ക പറഞ്ഞു.

നിലവിൽ തെലങ്കാന ബിജെപി പ്രസിഡന്റായ രാമചന്ദ്ര റാവു കേസിൽ ആരോപണ വിധേയനാണ്.

Next Story

RELATED STORIES

Share it