Latest News

സാമ്പത്തിക തട്ടിപ്പ്‌കേസ്: റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റെ് മുമ്പാകെ ഹാജരായി

ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറിലെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

സാമ്പത്തിക തട്ടിപ്പ്‌കേസ്: റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റെ് മുമ്പാകെ ഹാജരായി
X

ന്യൂഡല്‍ഹി: ബിക്കാനീര്‍ ഭൂമി തട്ടിപ്പ്‌കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി റോബര്‍ട്ട് വദ്ര എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തെത്തി. കഴിഞ്ഞ തവണ വദ്ര ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ആരോഗ്യ നില മോശമാണന്ന് ചൂണ്ടിക്കാട്ടി ഹാജറായിരുന്നില്ല.റോബര്‍ട്ട് വദ്രയുടെ 4.43 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേര്‍ത്തെ കണ്ടുകെട്ടിയിരുന്നു.

ഡല്‍ഹിയിലെ സുഖ്‌ദേവ് വിഹാറിലെ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വദ്ര, അമ്മ മൗറീന്‍ വദ്ര എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.ബിക്കാനീറില്‍ ഭൂമി വാങ്ങി മറിച്ചു വിറ്റതിലൂടെ റോബര്‍ട്ട് വദ്രയും കൂട്ടരും കൊള്ളലാഭമുണ്ടാക്കി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ആരോപണം.

Next Story

RELATED STORIES

Share it