Latest News

പെരിന്തല്‍മണ്ണയില്‍ കടകള്‍ കുത്തി തുറന്ന് മോഷണം: പ്രതി പിടിയില്‍

തിരുവനന്തപുരം കളിയാക്കവിള സ്വദേശി പുതുവന്‍ പുത്തന്‍ വീട്ടില്‍ ഷൈജു (26) വിനെയാണ് പെരിന്തല്‍മണ്ണ സി ഐ സുനില്‍ പുളിക്കല്‍, എസ് ഐ നൗഷാദ് സികെ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണയില്‍ കടകള്‍ കുത്തി തുറന്ന് മോഷണം: പ്രതി പിടിയില്‍
X

പെരിന്തല്‍ണ്ണ: ഊട്ടി റോഡിലെ മൊബൈല്‍ ഷോപ്പും ടെക്‌സ്‌റ്റൈല്‍സും കുത്തി തുറന്ന് രണ്ട് ലക്ഷം രൂപ മോഷണം നടത്തിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കളിയാക്കവിള സ്വദേശി പുതുവന്‍ പുത്തന്‍ വീട്ടില്‍ ഷൈജു (26) വിനെയാണ് പെരിന്തല്‍മണ്ണ സി ഐ സുനില്‍ പുളിക്കല്‍, എസ് ഐ നൗഷാദ് സികെ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 13ന് രാത്രിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം. രാത്രി ഊട്ടി റോഡിലെ മൊബൈല്‍ ഷോപ്പിന്റെ പുറകിലെ ചുമര്‍ തുരന്ന് അകത്ത് കടന്നും ടെക്‌സ്‌റ്റൈല്‍സിന്റെ മുകളിലെ ജനാല നീക്കി അകത്ത് കടന്നും 2 ലക്ഷത്തോളം രൂപ മോഷ്ടിച്ചു കടന്ന് കളയുകയായിരുന്നു. തുടര്‍ന്ന് മലപ്പുറത്ത് നിന്നും ഡോഗ് സ്‌കോഡും, സയന്റിഫിക് അസിസറ്റന്റും സംഭവ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

പോലിസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി പരിശോധിച്ചതില്‍ നിന്നും ടൗണിലെ ഒട്ടോക്കാരെയും ടാക്‌സി ഡ്രൈവര്‍മാരേയും കണ്ടു അന്വേഷണം നടത്തിയതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് സമാനമായ രീതിയില്‍ മോഷണം നടത്തുന്ന മുന്‍ കുറ്റവാളികളെ കുറിച്ച് അന്വേഷണം നടത്തിയതില്‍ നിന്നും പ്രതിയെ കുറിചുള്ള വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതി തിരുവനന്തപുരം പാറശ്ശാലയിലെ കളിയിക്കവിളയിലെ വീട്ടില്‍ എത്തിയിട്ട് ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് കളിയിക്കവിളയിലെ വീട്ടില്‍ എത്തി പ്രതിയെ കസ്റ്റ്ഡിയില്‍ എടുത്തത്. പ്രതിയെ മോഷണം നടത്തിയ കടകളില്‍ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. പ്രതിക്ക് പാണ്ടിക്കാട് പോലിസ് സ്‌റ്റേഷനിലും കേരളത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളിലും മോഷണ കേസുകള്‍ ഉണ്ട്. പെരിന്തല്‍മണ്ണയിലെ ഊട്ടി റോഡില്‍ രണ്ട് ആഴ്ചക്ക് മുമ്പ് മൊബൈല്‍ കട കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസിലെ പ്രതികളേയും മോഷണം നടന്ന് ദിവസങ്ങള്‍ക്കകം പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് സാധിച്ചിരുന്നു.

മലപ്പുറം ജില്ല പോലിസ് മേധാവി സുജിത്ദാസ് ഐപിഎസിന്റെയും പെരിന്തല്‍മണ്ണ ഡിവൈഎസ്പി സന്തോഷ് കുമാറിന്റേയും നിര്‍ദേശ പ്രകാരം പെരിന്തല്‍ണ്ണ പോലിസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ നൗഷാദ് സി കെ, ഏഎസ്‌ഐ അരവിന്ദാക്ഷന്‍, സിവില്‍ പോലീസ് ഓഫിസര്‍മാരായ ഷിജു പി എസ്, മിഥുന്‍ എം കെ, ഷജീര്‍ എ പി, ഷാലു കെ എസ് , കബീര്‍ സി എന്നിവര്‍ ഉള്‍പ്പെട്ട ആന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Next Story

RELATED STORIES

Share it