- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തി; വിജയ്ക്കെതിരേ കേസ്

ചെന്നൈ: തമിഴ്നാട്ടില്‍ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാന ഘട്ടത്തിലേക്കെത്തിനില്‍ക്കേ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്ക്കെതിരേ കേസ്. ചെന്നൈ ടി നഗറില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് റോഡ് ഷോ നടത്തിയതിനാണ് മാമ്പലം പോലിസ് കേസെടുത്തിരിക്കുന്നത്. പ്രചാരണത്തിന് മാത്രമായിരുന്നു അനുമതി. എന്നാല്‍ വിജയ് റോഡ് ഷോ നടത്തിയെന്നാണ് പരാതി. തിരഞ്ഞെടുപ്പ് ഫ്‌ലൈയിങ് സ്‌ക്വാഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മാത്രമായിരുന്നു വിജയ്ക്ക് പോലിസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ടി നഗര്‍ മുതല്‍ എഗ്മോര്‍ വരെയുള്ള യാത്ര വലിയ റോഡ് ഷോ ആയി മാറിയെന്നും ഇത് കടുത്ത ഗതാഗത തടസ്സത്തിന് കാരണമായെന്നും പോലിസ് പറയുന്നു. പ്രധാനപ്പെട്ട റോഡുകളെല്ലാം ബ്ലോക്ക് ചെയ്തുകൊണ്ടായിരുന്നു പ്രചാരണ പരിപാടി നടത്തിയിരുന്നത്. കുളത്തൂരിലും സമാനമായ കേസ് വിജയ്ക്കെതിരേ എടുത്തിരുന്നു. പ്രധാന റോഡുകളെല്ലാം തടസ്സപ്പെട്ടതോടെ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നാണ് റിപോര്‍ട്ട്.
വിജയ് മല്‍സരിക്കുന്ന പെരമ്പൂര്‍ മണ്ഡലത്തില്‍ ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ ഇന്ന് നേരിട്ടെത്തും. നാമക്കല്‍, പെരമ്പല്ലൂര്‍ എന്നിവിടങ്ങളിലും ഇന്ന് മുഖ്യമന്ത്രി പ്രചാരണം നടത്തും. ടിവികെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആറ് ദിവസം കൂടി. രാഹുല്‍ ഗാന്ധിയും അടുത്ത ദിവസം തമിഴ് നാട്ടില്‍ പ്രചാരണത്തിനായി എത്തിയേക്കും. 21 വരെയാണ് തമിഴ്‌നാട്ടില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















