മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പകരാന്‍ സാധ്യത; മുന്നറിയിപ്പുമായി ഐസിഎംആര്‍-എന്‍ഐവി ഡയറക്ടര്‍

ന്യൂഡല്‍ഹി: മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് മാത്രമല്ല, മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്കും രോഗം പകരാന്‍ സാധ്യതയുണ്ടെന്ന് ഐസിഎംആര്‍-ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍. ഒരു വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡയറക്ടര്‍ ഡോ. പ്രിയ എബ്രഹാം ഇക്കാര്യം വിശദീകരിച്ചത്. മനുഷ്യര്‍ക്ക് മൃഗങ്ങളില്‍നിന്നുമാത്രമല്ല, തിരിച്ചും രോഗബാധക്ക് സാധ്യതയുണ്ടെന്ന് ഡോ. പ്രിയ പറഞ്ഞു.
സാര്‍സ് കൊവ് 2 മാത്രമല്ല, കൊവിഡ് പോലുള്ള രോഗബാധയും ഇതേ രീതിയില്‍ പകരാന്‍ സാധ്യതയുണ്ട്. മൃഗങ്ങളില്‍ കാണുന്ന കൊവിഡ് ബാധ ഇത്തരഹത്തിലാവാനുള്ള സാധ്യത തള്ളാനാവില്ല. സ്ഥിരമായി ബന്ധമില്ലാത്ത മൃഗങ്ങളുമായി ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഏത് മൃഗം ഏത് വൈറസിനെയാണ് വഹിക്കുന്നതെന്ന് അറിയില്ല. അതിനര്‍ത്ഥം ഭയപ്പെടണമെന്നല്ല, മൃഗങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്നാണ്- പ്രിയ എബ്രഹാം പറഞ്ഞു.
പരിസ്ഥിതി നിരീക്ഷണം ഈ കാലത്തെ ഏറ്റവും സുപ്രധാനസംഗതിയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
RELATED STORIES
ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMTബിജെപി എംപിയുടെ വംശീയാധിക്ഷേപത്തിനിരയായ ബിഎസ്പി എംപി...
30 Sep 2023 6:28 AM GMTചെന്നൈയില് പെട്രോള് പമ്പിന്റെ മേല്ക്കൂര തകര്ന്ന് ഒരാള് മരിച്ചു;...
30 Sep 2023 5:19 AM GMTഹാത്റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്മോചിതനായി
29 Sep 2023 3:07 PM GMTരാഷ്ട്രപതിയുടെ അംഗീകാരം; വനിതാ സംവരണ ബില്ല് നിയമമായി
29 Sep 2023 2:16 PM GMTവീരപ്പന് വേട്ടയുടെ പേരില് നടന്ന കൂട്ട ബലാത്സംഗ കേസ്; 215...
29 Sep 2023 9:12 AM GMT