കുതിക്കുന്ന കൊവിഡ്;സമ്മേളനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുറച്ച് സിപിഎം
ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സിപിഎം സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നിയന്ത്രണങ്ങളില്ലാത്ത തുടരുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്
BY SNSH12 Jan 2022 4:37 AM GMT

X
SNSH12 Jan 2022 4:37 AM GMT
കോഴിക്കോട്: ബീച്ച് റോഡില്‍ പുരോഗമിക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ചുള്ള പൊതുസമ്മേളനം ഉപേക്ഷിക്കില്ലെന്ന് സിപിഎം.സമ്മേളനം നിര്‍ത്തലാക്കുന്നതിന് പകരം കര്‍ശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന് അറിയിച്ചു.
ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടും സിപിഎം സമ്മേളനങ്ങളും അനുബന്ധ പരിപാടികളും നിയന്ത്രണങ്ങളില്ലാത്ത തുടരുന്നതിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്.ഈ പശ്ചാത്തലത്തിലാണ് കോഴിക്കോട്ടെ പാര്‍ട്ടി പൊതുസമ്മേളനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
ബീച്ചില്‍ നടക്കുന്ന സമ്മേളനം 2000 കേന്ദ്രങ്ങളില്‍ തല്‍സമയം കാണിക്കും. സമുദ്ര ഓഡിറ്റോറിയത്തിലെ പ്രതിനിധികളുടെ എണ്ണം ക്രമീകരിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കാനുള്ള ഒരു ശ്രമവും ഇതുവരെ പാര്‍ട്ടിയില്‍ നിന്നുണ്ടായിട്ടില്ല. സിപിഎം സമ്മേളനങ്ങളില്‍ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന പ്രചാരണം തെറ്റാണെന്നും മോഹനന് അറിയിച്ചു.
Next Story
RELATED STORIES
ഭിന്നശേഷിക്കാര്‍ക്കു 'മെറി ഹോം' പദ്ധതിപ്രകാരം ഭവനവായ്പ
19 May 2022 8:49 AM GMTസഹകരണ വകുപ്പ് ഇ ഓഫിസാകുന്നു; സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിലും...
19 May 2022 8:45 AM GMTകനത്ത മഴ:നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍...
19 May 2022 7:38 AM GMTസ്റ്റാലിനെ കണ്ട് നന്ദി അറിയിച്ച് പേരറിവാളൻ
19 May 2022 7:22 AM GMTഗ്യാന്‍വാപി കേസ്:ഹിന്ദു വിഭാഗം അഭിഭാഷകന് അസൗകര്യം;ഹരജി സുപ്രിംകോടതി...
19 May 2022 7:04 AM GMTകെ സുധാകരനെതിരായ കേസ് കോടതിയുടെ വരാന്തയില്‍ പോലും...
19 May 2022 7:01 AM GMT