Latest News

വിവരാവകാശം: മറുപടി വൈകിയതിന് 25,000 രൂപ പിഴ

വിവരാവകാശം: മറുപടി വൈകിയതിന് 25,000 രൂപ പിഴ
X

തൃപ്പൂണിത്തുറ: വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകുന്നതിൽ കാലതാമസം വരുത്തുകയും തെറ്റായ മറുപടി നൽകുകയും ചെയ്ത വിവരാവകാശ ഓഫിസർക്ക് സംസ്ഥാന വിവരാവകാശ കമ്മീഷണർ 25,000 രൂപ പിഴ ചുമത്തി. തൃപ്പൂണിത്തുറ നഗരസഭ വിവരാവകാശ ഓഫിസറും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ടി.എ അമ്പിളിയെയാണ് ശിക്ഷിച്ചത്.

ഇരുമ്പനം സ്വദേശി സി.ബി അശോകനാണ് വിവരാവകാശത്തിന് അപേക്ഷിച്ചത്. നിയമം അനുശാസിക്കുന്ന 30 ദിവസത്തിന് പകരം 144 ദിവസം എടുത്താണ് വിവരം നൽകിയതെങ്കിലും മറുപടി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു. വിവരാവകാശ കമ്മീഷ്ണർ ഡോ. കെ.എൽ വിവേകാനന്ദനാണ് പിഴശിക്ഷ വിധിച്ചത്. തൃപ്പൂണിത്തുറ നഗരസഭയിലെ പതിനാറാം വാർഡിൽ ജെ.ആർ. വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കൈപ്പഞ്ചേരി റോഡിന്റെ സംരക്ഷണ ഭിത്തിയിൽ ജോയി വർഗീസ് എന്നയാൾക്ക് മതിൽ നിർമ്മിക്കുന്നതിന് നൽകിയ പെർമിറ്റിന്റെയും, ഇതു സംബന്ധിച്ച് അനധികൃത നിർമ്മാണം ആരോപിച്ച് പൊതുജനങ്ങൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ നഗരസഭയുടെ തീരുമാനത്തിന്റെയും പകർപ്പുകളാണ് വിവരാവകാശത്തിലൂടെ ആവശ്യപ്പെട്ടത്. വിവരങ്ങളും പകർപ്പുകളും 15 ദിവസത്തിനുളളിൽ നൽകേണ്ടതാണെന്ന് കമ്മീഷൻ ഉത്തരവു പുറപ്പെടുവിച്ചിട്ട് ഒന്നര വർഷത്തിനു ശേഷമാണ് ഓഫിസർ മറുപടി നൽകിയത്. ഓഫിസർ പിഴ ട്രഷറിയിൽ അടച്ചു രസീത് കമ്മീഷന് നൽകി.

Next Story

RELATED STORIES

Share it