Latest News

ആര്‍ജി കര്‍ ബലാല്‍സംഗക്കൊല; നഷ്ടപരിഹാരം വേണ്ട, വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും; പെണ്‍കുട്ടിയുടെ കുടുംബം

ആര്‍ജി കര്‍ ബലാല്‍സംഗക്കൊല; നഷ്ടപരിഹാരം വേണ്ട, വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കും; പെണ്‍കുട്ടിയുടെ കുടുംബം
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ ട്രെയിനി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിക്ക് നല്‍കിയ ജീവപര്യന്തം ശിക്ഷയില്‍ തൃപ്തിയില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം. വിധിക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

ഇരയുടെ മാതാപിതാക്കള്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ 17 ലക്ഷം രൂപ നല്‍കാന്‍ ജസ്റ്റിസ് അനിര്‍ബന്‍ ദാസ് നിര്‍ദ്ദേശിക്കുകയായിരുന്നു. നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്ന് കോടതിമുറിയില്‍ ഇരുന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. നിയമപ്രകാരമാണ് നഷ്ടപരിഹാരം നല്‍കാന്‍ താന്‍ ഉത്തരവിട്ടതെന്നും പണം എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാമെന്നും ജഡ്ജി മറുപടി നല്‍കി. മകളെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയതിനുള്ള നഷ്ടപരിഹാരമായി ഈ തുക കുടുംബം കാണരുതെന്നും ജഡ്ജി വ്യക്തമാക്കി.

updating.....


Next Story

RELATED STORIES

Share it