Latest News

വനംവകുപ്പ് സ്ഥലം മാറ്റിയ 'ജനകീയ' കാട്ടാന 35 കിലോമീറ്റര്‍ താണ്ടി തിരികെയെത്തി

വനംവകുപ്പ് സ്ഥലം മാറ്റിയ ജനകീയ കാട്ടാന  35 കിലോമീറ്റര്‍ താണ്ടി തിരികെയെത്തി
X

ഗൂഡല്ലൂര്‍: തമിഴ്‌നാട് വനംവകുപ്പ് 'കാടുകടത്തിയ' കൊമ്പനാന റിവാള്‍ഡോ 35 കിലോമീറ്റര്‍ താണ്ടി വീണ്ടും തിരികെ മസിനഗുഡിയിലെത്തി. മസിനഗുഡിയില്‍ നിന്നും 35 കിലോമീറ്റര്‍ ദൂരത്തിലുള്ള ചിക്കല വനപ്രദേശത്തേക്ക് ആയിരുന്നു വനംവകുപ്പ് റിവാള്‍ഡോയെ മാറ്റിയത്. എന്നാല്‍ 'ജനകീയ' കാട്ടാനയായ റിവാള്‍ഡോ സ്വന്തം വനപ്രദേശത്തേക്ക് മടങ്ങിവരികയായിരുന്നു. കാട്ടാനയാണെങ്കിലും ജനങ്ങളുമായി ഇടപഴകി ശീലമുള്ള ആനയാണ് റിവാള്‍ഡോ. ഇതിന് പഴങ്ങള്‍ ഉള്‍പ്പടെ ജനം നല്‍കാറുണ്ട്.

തുമ്പിക്കൈയില്‍ ഉണ്ടായ മുറിവുകാരണം ശ്വസിക്കാന്‍ പ്രയാസപ്പെട്ടിരുന്ന, 45 വയസ്സുള്ള റിവോള്‍വോയെ വനംവകുപ്പ് തന്ത്രപൂര്‍വ്വം പിടികൂടി കൊട്ടിലില്‍ അടച്ച് ചികിത്സിച്ചിരുന്നു. ചികിത്സക്കു ശേഷവും കൊട്ടിലിലടച്ച ആയെ തുറന്നു വിടണമെന്ന് മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടിരുന്നു. കേസ് കോടതിയിലുമെത്തി. മൃഗസ്‌നേഹികളുടെ പരാതിപ്രകാരം കേസ് പരിശോധിച്ച ചെന്നൈ ഹൈക്കോടതി റിവാള്‍ഡോവിനെ സുഖം പ്രാപിച്ച ശേഷം കാട്ടിലേക്ക് തന്നെ വിട്ടയക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് രണ്ടാം തീയ്യതി വനം വകുപ്പ് അധികൃതര്‍ ലോറിയില്‍ കയറ്റി 35 കിലോമീറ്റര്‍ അകലെ സംരക്ഷിത വനത്തിനകത്ത് എത്തിച്ചത്. നിരീക്ഷിക്കാനായി റേഡിയോ കോളറും ഘടിപ്പിച്ചിരുന്നു.


അടുത്ത ദിവസം തന്നെ മസിനഗുഡിയിലെ വനത്തില്‍ തിരികെ എത്തിയ റിവാള്‍ഡോയെ ആണ് പിന്നീട് കണ്ടത്. വര്‍ഷങ്ങളായി ജിവിച്ച ഇടത്തു നിന്നും മാറിനില്‍ക്കാന്‍ തയ്യാറാകാതെ ഏറെ ദൂരം താണ്ടി ആന മസിനഗുഡിയില്‍ എത്തുകയായിരുന്നു. ആനയ്ക്ക് അടുത്തുപോകാനോ ഭക്ഷണം കൊടുക്കാനോ പാടില്ലെന്ന് തദ്ദേശ വാസികള്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


Next Story

RELATED STORIES

Share it