- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പഠിച്ച സ്‌കൂളുകൾക്ക് ധനസഹായം പ്രഖ്യാപിച്ച് റിട്ടയർഡ് ഡി ജി പി

പുനലൂർ: പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ സഹായം പ്രഖ്യാപിച്ച് മുൻ ഡിജിപി. മലയാളിയായ ആന്ധ്രപ്രദേശ് മുൻ ഡിജിപി എ പി രാജൻ ആണ് പഠിച്ച സ്‌കൂളുകൾക്ക് ലക്ഷങ്ങളുടെ ധനസഹായം പ്രഖ്യാപിച്ചത്.
പുനലൂർ നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ സ്‌കൂളുകൾക്കാണ് ധനസഹായം. ഗവൺമെൻറ് എൽ പി എസ് അയിലറ, ഗവൺമെൻറ് എച്ച്എസ് ഏരൂർ, ഗവൺമെൻറ് എച്ച് എസ് അഞ്ചൽ ഈസ്റ്റ് എന്നീ സ്‌കൂളുകൾക്കാണ് സഹായം. ഗവൺമെൻറ് എൽ പി എസ് അയിലറക്ക് അഞ്ചു ലക്ഷം രൂപയും ഗവൺമെൻറ് എച്ച്എസ് ഏരൂരിന് പത്തുലക്ഷം രൂപയും ഗവൺമെൻറ് എച്ച് എസ് അഞ്ചൽ ഈസ്റ്റിന് പതിനഞ്ച് ലക്ഷം രൂപയുമാണ് നൽകുന്നത്.
അയിലറ പരമേശ്വരൻപിള്ള ആൻഡ് തങ്കമ്മ മെമ്മോറിയൽ മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് എൻഡോവ്‌മെന്റിനായാണ് തുക കൈമാറിയത്. ധനസഹായത്തിന്റെ ചെക്ക് പുനലൂർ എം എൽ എ പി എസ് സുപാലിന്റെ സാന്നിധ്യത്തിൽ എ പി രാജൻ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൈമാറി.
മാതൃകാപരമായ പ്രവർത്തനമാണ് മുൻ ഡി ജി പി നടത്തിയതെന്ന് മന്ത്രി പറഞ്ഞു. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളെ സഹായിക്കാൻ കൂടുതൽ പേർ മുന്നോട്ട് വരട്ടെ എന്ന് മന്ത്രി ആശംസിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















