Latest News

നഴ്‌സിംഗ് സമരം ഒത്തുതീര്‍പ്പാക്കുക: എസ്ഡിപിഐ

നഴ്‌സിംഗ് സമരം ഒത്തുതീര്‍പ്പാക്കുക: എസ്ഡിപിഐ
X

കൊച്ചി: ജില്ലയിലെ സ്വകാര്യ ആശുപത്രികളില്‍ നഴ്‌സുമാര്‍ നടത്തുന്ന സമരം അടിയന്തരമായി ഒത്തുതീര്‍പ്പാക്കണമെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ സമരപ്പന്തല്‍ സന്ദര്‍ശിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.

40,000 രൂപ മിനിമം വേതനം എന്ന നഴ്‌സുമാരുടെ ആവശ്യം ന്യായമാണ്. കടുത്ത വിലക്കയറ്റത്തിനിടയിലും തുച്ഛമായ ശമ്പളത്തിന് നഴ്‌സുമാരെക്കൊണ്ട് അമിത ജോലി ചെയ്യിപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. ചര്‍ച്ചകള്‍ക്ക് തയ്യാറാകാതെ സമരം അവഗണിക്കുന്ന മാനേജ്മെന്റ് നിലപാട് പ്രതിഷേധാര്‍ഹമാണ്. നഴ്‌സുമാരെ ഭീഷണിപ്പെടുത്തി ജോലി ചെയ്യിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും, സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നപരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സുമാരുടെ പോരാട്ടത്തിന് എസ്ഡിപിഐ പൂര്‍ണ പിന്തുണ നല്‍കുമെന്നും അജ്മല്‍ കെ മുജീബ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it