Latest News

പിന്നില്‍ നിന്നുള്ള കുത്തേറ്റു മരിക്കാന്‍ വയ്യ; കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു

പുറത്താക്കിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

പിന്നില്‍ നിന്നുള്ള കുത്തേറ്റു മരിക്കാന്‍ വയ്യ; കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു
X

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഒരോരുത്തര്‍ക്കും ഒരോ നീതിയെന്നും 43 വര്‍ഷത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു.

നരേന്ദ്രമോദിക്കെതിരേ പ്രതികരിക്കാനുള്ള ശേഷി കോണ്‍ഗ്രസിനില്ല. രാവിലെ എട്ടിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാജിക്കത്ത് നല്‍കി. നേതൃത്വത്തിന് എന്റെ രക്തം വേണം. തലയറുക്കാന്‍ കാത്തിരിക്കുന്നവരില്‍ നിന്ന് ലഭിക്കില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫ്‌ലക്‌സായിരുന്നു കേരളത്തില്‍ മൊത്തം. മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരന്‍. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്. സോഷ്യല്‍മീഡിയയില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നിരന്തരം തെറി വിളിക്കുന്നവരെ അന്വേഷിച്ചപ്പോള്‍ ആളെ കിട്ടി.

കൂലിക്ക് ആളെ വച്ച് നേതാക്കളെ അപമാനിക്കുന്നതിന് നേതൃതം കൊടുക്കുന്ന വ്യക്തിയാണ് സുധാകരന്‍. അങ്ങനെയൊരാള്‍ക്കൊപ്പം എങ്ങനെ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റും. കോണ്‍ഗ്രില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്ക് കയറിടുന്നുണ്ട്. ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടി നീതി നിഷേധിച്ചപ്പോള്‍ സംഘപരിവാറുമായി സഖ്യം ചേരാന്‍ ശ്രമിച്ചിട്ടില്ല. സംഘപരിവാര്‍ മനസുള്ളയാള്‍ പാര്‍ട്ടിയെ നയിച്ചാല്‍ നീതി ഉണ്ടാകില്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് കെസി വേണുഗോപാലാണ്. എല്ലാം തന്റെ കൈയ്യില്‍ വരണമെന്ന് വാശിയാണ് കെസിയ്ക്ക്. പാര്‍ട്ടിയ്ക്ക് ഉണ്ടാകാന്‍ പോകുന്ന പരാജയ സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കെപി അനില്‍കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

അതേസമയം, കോണ്‍ഗ്രസ് വിട്ട കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ സിപിഎമ്മിലേക്ക്. ഇന്നലെ വാര്‍ത്താസമ്മേളനത്തിന് ശേഷം അദ്ദേഹം എകെജി സെന്ററിലേക്ക് പോകുമെന്ന് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മോദിക്കെതിരേയും അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. കെ സുധാകരനും കെസി വേണുഗോപാലിനെതിരേയും രൂക്ഷ വിമര്‍ശനമാണ് ഇന്ന് കെ പി അനില്‍കുമാര്‍ ഉയര്‍ത്തിയത്.


Next Story

RELATED STORIES

Share it