Latest News

അയോഗ്യരായ എംഎല്‍എമാര്‍ക്ക് സീറ്റ്: കര്‍ണാടക ബിജെപിക്കുള്ളില്‍ കലാപം

പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് എച്ച് ഡി കുമാരസ്വമി സര്‍ക്കാരിനെ വഴ്ത്തിയ എംഎല്‍എമാര്‍ക്ക് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ബിജെപിക്കുള്ളില്‍ നിന്നുതന്നെ കലാപം തുടങ്ങിയത്.

അയോഗ്യരായ എംഎല്‍എമാര്‍ക്ക് സീറ്റ്: കര്‍ണാടക ബിജെപിക്കുള്ളില്‍ കലാപം
X

ബംഗളൂരു: കോണ്‍ഗ്രസ്- ജനതാദള്‍ സെക്കുലര്‍ എംഎല്‍മാരെ പുറത്ത് ചാടിച്ച് അധികാരം പിടിച്ച ബിജെപിക്ക് സ്വന്തം പാളയത്തില്‍ നിന്നുതന്നെ കലാപക്കൊടി. പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് എച്ച് ഡി കുമാരസ്വമി സര്‍ക്കാരിനെ വഴ്ത്തിയ എംഎല്‍എമാര്‍ക്ക് വരുന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാന്‍ തീരുമാനിച്ചതോടെയാണ് ബിജെപിക്കുള്ളില്‍ നിന്നുതന്നെ കലാപം തുടങ്ങിയത്.

കര്‍ണാടകയില്‍ നാല് തവണ ബിജെപി എംഎല്‍എ ആയിരുന്ന രാജു കഗെയാണ് ആദ്യമായി പുറത്തുപോകുന്ന ആള്‍. 2018 നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടകയിലെ കഗ്വഡ് നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രിമന്ത് പാട്ടീലുമായി ഏറ്റുമുട്ടി തോറ്റ ആളാണ് രാജു കഗെ. തിരഞ്ഞെടുപ്പിനു ശേഷം ശ്രമീമന്ത് പാട്ടീല്‍ 17 കോണ്‍ഗ്രസ്, ജനതാദള്‍ എംഎല്‍എ മാര്‍ക്കൊപ്പം കുമാരസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അതോടെ സ്പീക്കര്‍ എല്ലാവരെയും അടുത്ത നിയമസഭവരെ അയോഗ്യരാക്കി. എന്നാല്‍ സുപ്രിം കോടതി അത് റദ്ദാക്കി. അതേ തുടര്‍ന്നാണ് കുമാരസ്വാമി സര്‍ക്കാരിനെ താഴെവീഴ്ത്താന്‍ കൂടെ നിന്ന എംഎല്‍എമാര്‍ക്ക് സീറ്റ് കൊടുക്കാന്‍ ബിജെപി തീരുമാനിച്ചത്.

ബിജെപി എംഎല്‍എ ബുച്ചെ ഗൗഡയുടെ മകന്‍ ഈ നീക്കത്തില്‍ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചു. പ്രതിസന്ധി ഘട്ടത്തില്‍ കൂടെ നിന്നവരെ ഉപേക്ഷിക്കാനാവില്ലെന്ന് ബിജെപി നേതാവ് യദ്യൂരപ്പ പറയുന്നുണ്ടെങ്കിലും താഴെ തലത്തില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണ്.

Next Story

RELATED STORIES

Share it