Latest News

ഓക്‌സ്ഫഡ് കൊവിഡ്‌ വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നതായി ഗവേഷകര്‍

വാക്‌സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.

ഓക്‌സ്ഫഡ് കൊവിഡ്‌  വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നതായി ഗവേഷകര്‍
X

ന്യൂയോര്‍ക്ക്: അസ്ട്ര സനേകയും ഓക്‌സ്ഫഡ് സര്‍വകലാശാലയും ചേര്‍ന്ന് വികസിപ്പിച്ച കൊവിഡ്‌ വാക്‌സിന്‍ പ്രതീക്ഷിച്ച ഫലം തരുന്നുതായി ഗവേഷകര്‍. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടന്നുകൊണ്ടിരിക്കെയാണ് വാക്‌സിന്റെ പ്രവര്‍ത്തനം സംബന്ധിച്ച ഗവേഷണഫലം പുറത്തുവന്നത്. വാക്‌സിനുള്ളില്‍ രൂപപ്പെടുത്തിയിരിക്കുന്ന ജനിതക നിര്‍ദേശങ്ങള്‍ പ്രതീക്ഷിച്ചതു പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതൊരു സുപ്രധാനമായ കണ്ടെത്തലാണ്. രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഇതൊരു ശുഭവാര്‍ത്തയാണെന്നും ബ്രിസ്റ്റോള്‍ സ്‌കൂള്‍ ഓഫ് സെല്ലുലാര്‍ ആന്റ് മോളിക്യൂലാര്‍ മെഡിസിനിലെ വൈറോളജി റീഡറായ ഡോ. ഡേവിഡ് മാത്യൂസ് പറഞ്ഞു.

Next Story

RELATED STORIES

Share it