Latest News

നേതാജിയുടെ ജന്മദിനം ഉള്‍പ്പെടുത്താന്‍ റിപബ്ലിക് ദിനാഘോഷം ഈ വര്‍ഷം മുതല്‍ ജനുവരി 23ന്

നേതാജിയുടെ ജന്മദിനം ഉള്‍പ്പെടുത്താന്‍ റിപബ്ലിക് ദിനാഘോഷം ഈ വര്‍ഷം മുതല്‍ ജനുവരി 23ന്
X

ന്യൂഡല്‍ഹി; റിപബ്ലിക് ദിനാഘോഷം ഈ വര്‍ഷം മുതല്‍ ജനുവരി 23ന് ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സാധാരണ ജനുവരി 24നാണ് ആരംഭിക്കുക പതിവ്. സ്വാതന്ത്ര്യസമര സേനാനിയായ സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമാക്കാനാണ് റിപബ്ലിക് ദിനാഘോഷം ഒരു ദിവസം മന്നിലേക്ക് മാറ്റുന്നത്.

1897 ജനുവരി 23നാണ് സുഭാഷ് ചന്ദ്രബോസ് ജനിച്ചത്.

ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും കരുപ്പിടിപ്പിക്കുന്ന സുപ്രധാന വ്യക്തികളിലും സംഭവങ്ങളിലും കേന്ദ്രീകരിക്കണമെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയപരിപാടികളുടെ ഭാഗായാണ് റിപബ്ലിക് ദിനാഘോഷം ഒരു ദിവസം മുന്നോട്ട് കൊണ്ടുവരുന്നത്.

നേരത്തെ സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം പരാക്രമം ദിവസ് ആയാണ് ആചരിച്ചിരുന്നത്.

പുതുതായി കൊണ്ടുവന്ന മറ്റു ചില വാര്‍ഷികദിനങ്ങള്‍; വിഭജനഭീതിയുടെ ഓര്‍മദിനം(ആഗസ്ത് 14), ദേശീയ അഖണ്ഡതാ ദിനം(ഒക്ടോബര്‍ 31), ജന്‍ജാതിയ ഗൗരവ് ദിവസ്(ബിര്‍സ മുണ്ഡ ജന്മദിനം നവംബര്‍ 15), ഭരണഘടനാ ദിനം(നവംബര്‍ 26), വീര്‍ ബാല്‍ ദിവസം(ഡിസംബര്‍ 26).

Next Story

RELATED STORIES

Share it