Latest News

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുമെന്ന് റിപോര്‍ട്ട്

രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുമെന്ന് റിപോര്‍ട്ട്
X

തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ എസ്‌ഐടി രേഖാമൂലം അറിയിച്ചു. എസ്‌ഐടി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമോപദേശം തേടിയ ശേഷം അയോഗ്യനാക്കാനുള്ള നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. എംഎല്‍എ സ്ഥാനം സ്വയം ഒഴിഞ്ഞില്ലെങ്കില്‍ അംഗത്തെ പുറത്താക്കാന്‍ നിയമസഭയ്ക്ക് അധികാരം ഉണ്ട്. അംഗങ്ങള്‍ക്കുണ്ടാകേണ്ട പൊതു പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി എത്തിക്സ് കമ്മിറ്റി നല്‍കുന്ന ശിപാര്‍ശ നിയമസഭ അംഗീകരിച്ചാല്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കാം.

അതേസമയം ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനായി പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും തിരുവല്ല മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. അതിനിടെ മൂന്നാമത്തെ ബലാല്‍സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭീഷണി സന്ദേശവും പുറത്ത് വന്നു.

Next Story

RELATED STORIES

Share it