Latest News

'പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, ഭരണഘടന സംരക്ഷിക്കുക'; ഇമാംസ് കൗണ്‍സില്‍ പണ്ഡിത സമര പ്രയാണം

വളളക്കടവ് നിന്നും ബീമാപ്പള്ളി, നൂറുല്‍ ഇസ്ലാം ജങ്ഷന്‍, ആസാദ് നഗര്‍, പള്ളിമുക്ക്, പുത്തന്‍പള്ളി, പള്ളിത്തെരുവ്, പരുത്തിക്കുഴി, നീലാറ്റിന്‍കര, കല്ലാട്ടുമുക്ക്, മണക്കാട്, കിഴക്കേകോട്ട, സെക്രട്ടേറിയറ്റ്, പാളയം വഴി രാജ്ഭവനിലേക്കാണ് പ്രയാണം നടത്തുന്നത്.

പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, ഭരണഘടന സംരക്ഷിക്കുക; ഇമാംസ് കൗണ്‍സില്‍ പണ്ഡിത സമര പ്രയാണം
X

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ കറുത്ത തലപ്പാവണിഞ്ഞ് പണ്ഡിതന്മാര്‍ ഫെബ്രുവരി 13ന് രാവിലെ 9ന് വള്ളക്കടവില്‍ നിന്നും കാല്‍നടയായി പണ്ഡിതന്‍മാരുടെ സമര പ്രയാണം നടത്തുവാന്‍ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വളളക്കടവ് നിന്നും ബീമാപ്പള്ളി, നൂറുല്‍ ഇസ്ലാം ജങ്ഷന്‍, ആസാദ് നഗര്‍, പള്ളിമുക്ക്, പുത്തന്‍പള്ളി, പള്ളിത്തെരുവ്, പരുത്തിക്കുഴി, നീലാറ്റിന്‍കര, കല്ലാട്ടുമുക്ക്, മണക്കാട്, കിഴക്കേകോട്ട, സെക്രട്ടേറിയറ്റ്, പാളയം വഴി രാജ്ഭവനിലേക്കാണ് പ്രയാണം നടത്തുന്നത്.

പൗരത്വഭേദഗതി നിയമത്തിനു സഹായകമാകുന്ന തീരുമാനങ്ങളും പ്രസ്താവനകളും കൈക്കൊള്ളുന്ന കേരള സര്‍ക്കാരിനെ യോഗം അപലപിക്കുകയും ചെയ്തു. യോഗത്തില്‍ കരമന അഷ്‌റഫ് മൗലവി, വെമ്പായം അര്‍ഷദ് നദ്‌വി, ഫതഹുദ്ദീന്‍ റഷാദി, വയ്യാനം ഷാജഹാന്‍ മന്നാനി, പെരപ്പയം കബീര്‍ ബാഖവി, പുലിപ്പാറ റഹ്മത്തുള്ള മൗലവി, വെമ്പായം നജ്മുദ്ദീന്‍ മൗലവി, പൂന്തുറ അബ്ദുല്‍ ഹാദി അല്‍ഹാദി, ചടയമംഗലം ഷഫീഖ് ബാഖവി, പനവൂര്‍ റാഫി മന്നാനി, ഫൈറൂസി ഖാസിമി, ആലംകോട് ഷമീര്‍ നദ്വി, കഴക്കൂട്ടം ജലീല്‍ ബാഖവി പങ്കെടുത്തു.

Next Story

RELATED STORIES

Share it