- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിഖുകാര്‍ക്കെതിരായ പരാമര്‍ശം: നടി കങ്കണ റണാവത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ സമന്‍സ്
ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഡിസംബര്‍ ആറിന് ഹാജരാകാനാണ് റണാവത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: സിഖുകാര്‍ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ നടി കങ്കണ റണാവത്തിന് ഡല്‍ഹി സര്‍ക്കാരിന്റെ സമന്‍സ്. ഡല്‍ഹി നിയമസഭയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള പാനലിനു മുമ്പാകെ ഹാജരാവാന്‍ നടിയോട് ആവശ്യപ്പെട്ടതായാണ് റിപോര്‍ട്ട്. ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുടെ നേതൃത്വത്തിലുള്ള സമിതിക്ക് മുമ്പാകെ ഡിസംബര്‍ ആറിന് ഹാജരാകാനാണ് റണാവത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഖുകാരെക്കുറിച്ചുള്ള അശ്ലീലവും അവഹേളനപരവുമായ പരാമര്‍ശങ്ങളുടെ പേരിലാണ് നടിയെ വിളിപ്പിച്ചതെന്ന് നിയമസഭ പാനലുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഭാഷ ഉപയോഗിച്ചതിന് സിഖുകാര്‍ മുംബൈയില്‍ നല്‍കിയ പരാതിയിലും നടിക്കെതിരേ എഫ്‌ഐആര്‍ നിലവിലുണ്ട്.
മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ ഒരു വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തെ ഖാലിസ്ഥാനി പ്രസ്ഥാനമായി കങ്കണ ചിത്രീകരിച്ചുവെന്നും പരാതിയില്‍ പറയുന്നു. മുംബൈ വ്യവസായിയും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ശിരോമണി അകാലിദളിന്റെ നേതാക്കളുമാണ് വിവിധയിടങ്ങളില്‍ കങ്കണയ്‌ക്കെതിരേ പരാതി നല്‍കിയിരിക്കുന്നത്.












