Latest News

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പ്രവാചകനെ പഠിക്കാനും അടുത്തറിയാനും ശ്രമിക്കണം: മൗലാന അബുല്‍ കലാം ആസാദ് റിസര്‍ച്ച് ഫൗണ്ടേഷന്‍

ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പ്രവാചകനെ പഠിക്കാനും അടുത്തറിയാനും ശ്രമിക്കണം: മൗലാന അബുല്‍ കലാം ആസാദ് റിസര്‍ച്ച് ഫൗണ്ടേഷന്‍
X

മലപ്പുറം: മുഹമ്മദ് നബിയുടെയും മറ്റു മതാചാര്യരുടെയും ജീവിതവും സന്ദേശവും പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും സസൂക്ഷ്മം പഠിക്കേണ്ടത് അവരുടെ പൊതുപ്രവര്‍ത്തനത്തിന്റെ വിജയത്തിന് അനിവാര്യമാണെന്ന് മൗലാന ആസാദ് ഫൗണ്ടേഷന്‍ വ്യക്തമാക്കി.

നാട്ടില്‍ അനുദിനം വളര്‍ന്നുവരുന്ന മതവര്‍ഗീയതയും വിഭാഗീയചിന്തകളും മനുഷ്യജീവിതത്തെ അസ്വസ്ഥമാക്കുകയും കലാപകലുഷിതമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതിന് തടയിടാന്‍ പ്രവാചകന്റെയും മറ്റു മതാചാര്യന്മാരുടെയും ജീവിതങ്ങളെയും സന്ദേശങ്ങളെയുംപ്പറ്റി ജനനായകരും പൊതുപ്രവര്‍ത്തകരും പഠിച്ച് ജനസാമാന്യത്തെ ബോധവല്‍ക്കരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

അബദ്ധജഢിലമായ പ്രസ്താവനകളും വൈര്യംപകരുന്ന പ്രഭാഷണങ്ങളും രാഷ്ടീയക്കാര്‍ എഴുന്നള്ളിക്കുമ്പോള്‍ ശരിയായ ചരിത്രവും അറിവും നല്‍കാന്‍ അതേ രാഷ്ടീയപ്പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്നുതന്നെ കഴിയേണ്ടതുണ്ടന്നും യോഗം അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ മതേതരത്വത്തിന്റെ ഈറ്റില്ലമായിരുന്നു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. പ്രവാചകനെയും പത്‌നിമാരെയും പരിഹസിച്ച് പുസ്തകമെഴുതിയ സല്‍മാന്‍ റുഷ്ദിയുടെ 'സാത്താനിക് വേഴ്‌സസ്' ഇന്ത്യയില്‍ നിരോധിക്കാനുള്ള പക്വതയും വിവേകവും കോണ്‍ഗ്രസ് പ്രകടമാക്കി. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിരോധനത്തെ എതിര്‍ക്കുകയായിരുന്നു. ഇത്തരം ചെയ്തികളാണ് പിന്നീട് ഫാഷിസത്തിന്റെ വളര്‍ച്ചക്ക് ആക്കംകൂട്ടിയതെന്ന് യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ഫൗണ്ടേഷന്‍ പ്രസിഡണ്ട് ഹാഷിം അല്‍ ഹദ്ദാദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് വി എച്ച് അലിയാര്‍ ഖാസിമി പ്രവാചകനിന്ദയെ അപലപിച്ച് പ്രമേയം അവതരിപ്പിച്ചു.

അബ്ദു ഷുകൂര്‍ ഖാസിമി കായംകുളം, അബദു സത്താര്‍ ബാഖവി എറണാകുളം, ഷംശുദ്ദീന്‍ ഖാസിമി പാലക്കാട്, പ്രെഫസര്‍ ഓമാനൂര്‍ മുഹമ്മദ്, അഡ്വ. മുഹമ്മദ് ദാനിഷ്, ഡോ. അബ്ദുറഹ്മാന്‍ ആദ്യശ്ശേരി, പ്രെഫസര്‍ മുഹമ്മദ് ഹസ്സന്‍ മലപ്പുറം, ടി പി ചെറൂപ്പ, അഡ്വ. നിയാസ്, റസുല്‍ ഗഫൂര്‍ കോഴിക്കോട് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടി ഡോ. ഖാസിമുല്‍ ഖാസിമി സ്വാഗതവും അഡ്വ. എന്‍ കെ മജിദ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it