Big stories

സിയാചിനില്‍ കാണാതായ ജവാന്റെ മൃതദേഹാവശിഷ്ടങ്ങള്‍ 38 വര്‍ഷത്തിനുശേഷം കണ്ടെടുത്തു

സിയാചിനില്‍ കാണാതായ ജവാന്റെ മൃതദേഹാവശിഷ്ടങ്ങള്‍ 38 വര്‍ഷത്തിനുശേഷം  കണ്ടെടുത്തു
X

ന്യൂഡല്‍ഹി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷിക്കുമ്പോള്‍ സിയാചിനില്‍ ഇന്ത്യന്‍ സൈന്യത്തിനുവേണ്ടി 38 വര്‍ഷം മുമ്പ് പൊരുതി മരിച്ച സൈനികന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഉപേക്ഷിക്കപ്പെട്ട പഴയൊരു ബങ്കറിലാണ് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ കിടന്നിരുന്നത്. ഇവിടെനിന്ന് അദ്ദേഹം ധരിച്ചിരുന്ന സൈനിക തിരിച്ചറിയല്‍ ബാഡ്ജ് കണ്ടെടുത്തു. അതുവഴിയാണ് സൈനികനെ തിരിച്ചറിയാനായത്.

തിരിച്ചറിയല്‍ ബാഡ്ജ്

തിരിച്ചറിയല്‍ ബാഡ്ജ്

ലാന്‍സ് നായിക് ചന്ദ്ര ശേഖറിന്റേതാണ് മൃതദേഹമെന്ന് സൈനിക റെക്കോര്‍ഡുകള്‍ പരിശോധിച്ചാണ് സ്ഥിരീകരിച്ചത്.

1984ല്‍ നടന്ന ഓപറേഷന്‍ മേഘ്ദൂതിനിടയിലാണ് ആഗസ്ത് 13ന് ചന്ദ്രശേഖറെ കാണാതായത്. ഉത്തരാഖണ്ഡിലെ ഹല്‍ഡ് വാനിയിലാണ് ചന്ദ്രശേഖറിന്റെ കുടുംബം ഇപ്പോഴുള്ളത്. മൃതദേഹാവശിഷ്ടങ്ങള്‍ താമസിയാതെ കുടുംബത്തിന് കൈമാറും. ചന്ദ്രശേഖറിന്റെ ഭാര്യക്ക് ഇപ്പോള്‍ 65 വയസ്സാണ്. രണ്ട് മക്കളുണ്ട്. മരിക്കുമ്പോള്‍ ചന്ദ്രശേഖറിന്റെ മക്കള്‍ക്ക് നാലും രണ്ടും വയസ്സാണ്.

1984ല്‍ നടന്ന 14 സൈനികരുടെ സംസ്‌കാരച്ചടങ്ങ്

1984ല്‍ നടന്ന 14 സൈനികരുടെ സംസ്‌കാരച്ചടങ്ങ്

സിയാചിനില്‍ പോയിന്റ് 5965 തിരിച്ചുപിടിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തില്‍ ചന്ദ്രശേഖര്‍ അംഗമായിരുന്നു. 18 പേരടങ്ങുന്ന ഈ സംഘം പിറ്റേ ദിവസം ഹിമപാതത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അന്ന് 14 പേരെ കണ്ടെത്തിയെങ്കിലും മറ്റുള്ളവരെ കാണായാതി. അതിലൊരാളാണ് ചന്ദ്രശേഖര്‍.

കുടുംബം

കുടുംബം

മഞ്ഞുരുകുന്ന സമയത്ത് കാണാതായ സൈനികരെ കണ്ടെത്താന്‍ സൈന്യം തിരച്ചില്‍ നടത്താറുണ്ട്.

1984ലെ ഓപറേഷന്‍ മേഘ്ദൂദ് ഇതുവരെ നടന്നതില്‍ ഏറ്റവും തന്ത്രപ്രധാനമായ സൈനിക നടപടിയായാണ് കരുതപ്പെടുന്നത്.

Next Story

RELATED STORIES

Share it