- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മതപണ്ഡിതന്മാര്‍ കക്ഷിരാഷ്ട്രീയ ജീര്‍ണ്ണതകള്‍ക്കതീതരാവുക: മൗലാനാ അസ്ഗര്‍ മുസ്ലിയാര്‍

മലപ്പുറം: സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കേണ്ടവരാണ് പണ്ഡിതന്മാര്‍. രാജ്യ പുരോഗതിയില്‍ അവരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവര്‍ വിശുദ്ധരാകുമ്പോഴാണ് ലോകത്ത് സമാധാനം നിലനില്‍ക്കുന്നത്. ഇത് മനസിലാക്കി ഭൗതിക താല്‍പര്യങ്ങളിലാകൃഷ്ടരാകാതെ കക്ഷി രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണ സംസ്‌ക്കാരങ്ങളുടെ ഭാഗമാകാതെ ആത്മാര്‍ത്ഥ സേവനം ചെയ്യുന്ന പണ്ഡിതന്മാരേയാണ് സമൂഹം മാതൃകയാക്കേണ്ടതെന്ന് കേരള സംസ്ഥാന മത വിദ്യാഭ്യാസ ബോര്‍ഡ് ചെയര്‍മാന്‍ ചെറുകര മുഹമ്മദ് അസ്ഗര്‍ മുസ്ലിയാര്‍ പറഞ്ഞു.
കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ ട്രഷററായി തെരെഞ്ഞെടുക്കപ്പെട്ട മൗലാനാ മണ്ണാര്‍മല സമദ് മൗലവിക്ക് സുന്നി യുവജന ഫെഡറേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റി നല്‍കിയ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സയ്യിദ് അബ്ദുല്‍ ഖയ്യും ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി എസ് വൈ എഫ് സംസ്ഥാന സിക്രട്ടറി ഇ.പി അശ്‌റഫ് ബാഖവി എന്നിവര്‍ അനുമോദനം പ്രസംഗം നടത്തി. ജില്ലാ സിക്രട്ടറി കെ.എം.ശംസുദ്ധീന്‍ വഹബി, കണ്‍വീനര്‍ മരുത അബ്ദുല്‍ ലത്തീഫ് മൗലവി, പി.ടി ഹുസൈന്‍ ഹുസൈന്‍ വഹബി, സുബൈര്‍ വഹബി കുന്നപ്പള്ളി, സമദ് മൗലവി ചേനാംപറമ്പ് ,റസാഖ് മാനത്തുമംഗലം എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















