Latest News

ശ്രീലങ്കന്‍ നേവിയുടെ പിടിയിലായ 54 മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കുക; രാമേശ്വരത്ത് മല്‍സ്യത്തൊഴിലാളികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു

ശ്രീലങ്കന്‍ നേവിയുടെ പിടിയിലായ 54 മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കുക; രാമേശ്വരത്ത് മല്‍സ്യത്തൊഴിലാളികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു
X

രാമേശ്വരം: ശ്രീലങ്കന്‍ നേവിയുടെ കസ്റ്റഡിയിലായ 54 മല്‍സ്യത്തൊഴിലാളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് രാമേശ്വരത്തെ മല്‍സ്യത്തൊഴിലാളികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. തൊഴിലാളികളെയും പിടിച്ചെടുത്ത അവരുടെ 5 ബോട്ടും വിട്ടുനല്‍കണമെന്നാണ് രാമേശ്വരം അസോസിയേഷന്റെ ആവശ്യം.

രാമേശ്വരം മല്‍സ്യത്തൊഴിലാളി കൂട്ടായ്മയുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. 54 തൊഴിലാളികളെ ശ്രീലങ്കന്‍ നേവി പിടികൂടിയ സംഭവത്തില്‍ അവരെയും അവരുടെ ബോട്ടുകളും വിട്ടയക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് അസോസിയേഷന്‍ സെക്രട്ടറി ജെസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. അതുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനാണ് സംഘടനയുടെ തീരുമാനം.

ഏപ്രില്‍ 6നാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് വോട്ടെണ്ണും.

Next Story

RELATED STORIES

Share it