Latest News

'യുപി ടൈപ്പ്' പരാമര്‍ശം; കേന്ദ്ര ധനമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും

യുപി ടൈപ്പ് പരാമര്‍ശം; കേന്ദ്ര ധനമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും
X

ന്യൂഡല്‍ഹി; കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്റെ 'യുപി ടൈപ്പ്' പരാമര്‍ശം സംസ്ഥാനത്തെ ജനങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും അപമാനിക്കുന്നതുമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും രാഹുല്‍ഗാന്ധിയും. കേന്ദ്ര ബജറ്റ് 2022 അവതരിപ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്ര ധനവകുപ്പ് സഹമന്ത്രിയുടെ രാഹുലിനെക്കുറിച്ചുള്ള അഭിപ്രായത്തെ യുപിക്കാര്‍ക്ക് ചേര്‍ന്ന മറുപടിയെന്ന് വിശേഷിപ്പിച്ചത്.

ഉത്തര്‍പ്രദേശിനെയും ജനങ്ങളെ അപമാനിക്കുന്ന ധനമന്ത്രിയുടെ പരാര്‍ശം പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് പ്രശ്‌നത്തിലിടപെട്ട പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടു.

'നിങ്ങള്‍ ഉത്തര്‍പ്രദേശിന് ബജറ്റില്‍ ഒന്നും നല്‍കിയില്ല. എന്നാല്‍ യുപിയിലെ ജനങ്ങളെ ഇങ്ങനെ അപമാനിക്കേണ്ടതിന്റെ ആവശ്യമെന്താണ്? മനസ്സിലാക്കൂ, യുപിക്കാര്‍ 'യുപി തരക്കാരാണെന്ന്' അഭിമാനിക്കുന്നു. യുപിയുടെ സംസ്‌കാരത്തിലും ചരിത്രത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു''- പ്രിയങ്ക ട്വീറ്റ് ചെയ്തു.

യുപിയിലെ ജനങ്ങള്‍ക്ക് തങ്ങള്‍ യുപിതരക്കാരാണെന്നതില്‍ അഭിമാനമുണ്ടെന്ന് കോണ്‍ഗ്രസ്സും ട്വീറ്റ് ചെയ്തു.

2022 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ശേഷം രാഹുല്‍ അതിനെ പരിഹസിച്ച് ട്വീറ്റ് ചെയ്തിരുന്നു. പിന്നീട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായി ധനസഹമന്ത്രി പങ്കജ് ചൗധരി രാഹുലിന് ബജറ്റ് മനസ്സിലായിട്ടില്ലെന്ന് മറുപടി പറഞ്ഞു. ബജറ്റ് എല്ലാവര്‍ക്കും ഗുണംചെയ്യുമെന്ന് താമസിയാതെ മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് മന്ത്രി യുപി തരത്തിലുള്ള മറുപടി രാഹുലിന് നല്‍കിയിട്ടുണ്ടെന്നും പ്രത്യേകിച്ച് യുപിയില്‍നിന്ന് ഓടിയൊളിച്ച രാഹുലിന് അത് ചേരുമെന്നും നിര്‍മല പറഞ്ഞത്.

Next Story

RELATED STORIES

Share it