Latest News

''വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക'' എസ്ഡിപിഐ ക്യാംപയിൻ സംസ്ഥാനതല ഉദ്ഘാടനം 27-ന്

വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക എസ്ഡിപിഐ ക്യാംപയിൻ സംസ്ഥാനതല ഉദ്ഘാടനം 27-ന്
X

കോഴിക്കോട്: ''വോട്ട് കൊള്ളക്കാരില്‍ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക'' എന്ന മുദ്രാവാക്യത്തോടെ എസ്ഡിപിഐ സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്യാംപയിൻ ഉദ്ഘാടനം ആഗസ്റ്റ് 27 (ബുധന്‍) വൈകിട്ട് 5 മണിക്ക് കോഴിക്കോട്ട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും.

ഉദ്ഘാടനം പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി നിര്‍വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിക്കും.

സമ്മേളനത്തില്‍ ദേശീയ വൈസ് പ്രസിഡന്റ് ബിഎം കാംബ്ലെ, ദേശീയ ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ മജീദ് ഫൈസി, യാസ്മിന്‍ ഫാറൂഖി, ദേശീയ പ്രവര്‍ത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പിആര്‍ സിയാദ്, കെകെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സെക്രട്ടറി അന്‍സാരി ഏനാത്ത്, സംസ്ഥാന ട്രഷറര്‍ എന്‍കെ റഷീദ് ഉമരി, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി കെകെ ഫൗസിയ, എസ്ഡിപിഐ കോഴിക്കോട്ട് ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി എന്നിവര്‍ സംസാരിക്കും.

ക്യാംപയിൻ സെപ്റ്റംബര്‍ 25 വരെ തുടരും. ഇതിനോടനുബന്ധിച്ച് ചൊവ്വാഴ്ച തൃശൂര്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കൂടാതെ, പഞ്ചായത്ത് തലത്തില്‍ പദയാത്രകളും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it