Latest News

റഊഫ് ഷെരീഫ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത് അറസ്റ്റിലാവുന്നവരുടെ പട്ടികയിലേക്ക് ഒരാള്‍ക്കൂടി

റഊഫ് ഷെരീഫ്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സമരം ചെയ്ത് അറസ്റ്റിലാവുന്നവരുടെ പട്ടികയിലേക്ക് ഒരാള്‍ക്കൂടി
X

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ സമരം തുടങ്ങി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സമരത്തിനു നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളില്‍ ഒരാള്‍ക്കൂടി അറസ്റ്റിലായി. കാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ഷെരീഫാണ് ഈ പട്ടികയില്‍ അവസാനത്തെ ആള്‍. ഷര്‍ജീല്‍ ഇമാം, ആസിഫ് തന്‍ഹ, ഉമര്‍ ഖാലിദ്, ഗുല്‍ഫിഷ ഫാത്തിമ, സഫൂര്‍ സര്‍ഗാര്‍ തുടങ്ങി നിരവധി മുസ് ലിം വിദ്യാര്‍ത്ഥികളാണ് നേരത്തെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കിയത്. അതില്‍ പലരും ഇപ്പോഴും ജയിലുകളില്‍ വിചാരണത്തടവുകാരായി തുടരുകയാണ്.

എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നാണ് റഊഫ് ഷെരീഫിനെ കസ്റ്റഡിയിലെടുത്തത്. ജോലിയുടെ ഭാഗമായി മസ്‌കറ്റിലേക്ക് പോവുകയായിരുന്ന റഊഫ് ഷെരീഫ് രാവിലെ ഏഴോടെയാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ എത്തിയത്. തുടര്‍ന്ന് ഇഡി എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഉച്ചയോടെ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും റഊഫിന്റെ കൊല്ലം അഞ്ചലിലുള്ള വീട്ടിലേക്ക് കൊണ്ടുവന്നു. തുടര്‍ന്ന് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ പരിശോധന നടത്തി. ഏറെ നേരം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. തടിച്ചുകൂടിയവരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇത് എഴുതി നല്‍കുകയും ചെയ്തു.

അതേസമയം, വിദ്യാര്‍ത്ഥിയുടെ അറസ്റ്റിനോട് കേരളത്തിലെ പ്രമുഖ മാധ്യമങ്ങളുടെ പ്രതികരണം വലിയ പ്രതിഷേധത്തിന് കാരണമായി. ഏഷ്യാനെറ്റ് ന്യൂസും മലയാള മനോരമയും നല്‍കിയ വാര്‍ത്തയോടാണ് പ്രതിഷേധമുയര്‍ന്നത്. മുന്‍ സിമി പ്രവര്‍ത്തകന്‍ അറസ്റ്റിലെന്നാണ് ഏഷ്യാനെറ്റ് വാര്‍ത്ത നല്‍കിയത്. പൗരത്വഭീഷണി നിലനില്‍ക്കുമ്പോള്‍ ഇത്തരം പ്രയോഗങ്ങള്‍ യാദൃച്ഛികമല്ലെന്നും ഇസ്ലാമോഫോബിയ പരത്തി നിയമവിരുദ്ധ നടപടികളോട് ഉണ്ടാകാവുന്ന എതിര്‍പ്പ് മറികടക്കുന്നതിന്റെ ഭാഗമാണ് ഇതെന്നുമാണ് പലരും പ്രതികരിച്ചത്.

സിഎഎ സമരത്തിന് ധനസമാഹരണം നടത്തിയെന്നാണ് റാഊഫിനെതിരേ ചുമത്തിയ കുറ്റമെന്ന് ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it